തിരയുക

ബ്രിട്ടൻറെ പുതിയ പ്രധാനമന്ത്രി ശ്രീമതി മേരി എലിസബത്ത് ട്രസ്സ് (Mary Elizabeth Truss) ബ്രിട്ടൻറെ പുതിയ പ്രധാനമന്ത്രി ശ്രീമതി മേരി എലിസബത്ത് ട്രസ്സ് (Mary Elizabeth Truss)  

ബ്രിട്ടൻറെ പുതിയ പ്രധാനമന്ത്രിക്ക് ആശംസയുമായി പ്രാദേശിക കത്തോലിക്കാസഭ!

ഇംഗ്ലണ്ടിലെയും വെയിത്സിലെയും കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിൻസെൻറ് നിക്കൊൾസ് ആണ് ഒരു പ്രസ്താവനയിലൂടെ ഭാവുകങ്ങൾ നേർന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബ്രിട്ടൻറെ പുതിയ പ്രധാനമന്ത്രി ശ്രീമതി മേരി എലിസബത്ത് ട്രസ്സിന് (Mary Elizabeth Truss) അന്നാട്ടിലെ കത്തോലിക്കാസഭയുടെ അഭിനന്ദനങ്ങളും പിന്തുണയും.

ഇംഗ്ലണ്ടിലെയും വെയിത്സിലെയും കത്തൊലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിൻസെൻറ് നിക്കൊൾസ് തിങ്കളാഴ്‌ച (05/09/22) ഒരു പ്രസ്താവനയിലൂടെയാണ് ഇതറിയിച്ചത്.

പുതിയ പ്രധാനമന്ത്രി സമൂഹത്തിലെ പാവപ്പെട്ടവരുടെ കാര്യത്തിൽ അടിയന്തിര ശ്രദ്ധ പതിക്കണമെന്ന് അദ്ദേഹം പറയുന്നു. ബ്രിട്ടനിലും ലോകം മുഴുവനിലും നിരവധി പ്രതിസന്ധികളുള്ള ഒരു വേളയിലാണ് ലിസ് ട്രസ് ബ്രിട്ടൻറെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും ഈ പ്രതിസന്ധികളുടെ സങ്കീർണ്ണാവസ്ഥകളെക്കുറിച്ച് പ്രാദേശിക കത്തോലിക്കാമെത്രാന്മാർ അവബോധം പുലർത്തുന്നുണ്ടെന്നും കർദ്ദിനാൾ നിക്കൊൾസ് വെളിപ്പെടുത്തുന്നു.

അടിയന്തിരവും രൂക്ഷവുമായ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സുപ്രധാന തത്വങ്ങൾ കത്തോലിക്കാസഭയുടെ സാമൂഹ്യ പ്രബോധനം ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു. പൊതുനന്മയ്ക്ക് ശുശ്രൂഷയേകുകയെന്ന തത്വത്തിൻറെ പൊരുൾ സമൂഹത്തിലെ ഏറ്റം പാവപ്പെട്ടവരുടെ കാര്യങ്ങളിൽ അടിയന്തിരശ്രദ്ധ പതിക്കുകയെന്നാണെന്ന് കർദ്ദിനാൾ നിക്കോൾസ് വിശദീകരിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ വംശജനായ 42-കാരൻ ഋഷി സുനാക്കിനെ പിന്തള്ളിയാണ് 47-കാരിയായ ലിസ് ട്രസ്സ് വിജയക്കൊടി നാട്ടിയത്.ലിസ് ട്രസ്സിന് 81326 ഉം ഋഷി സുനാക്കിന് 60399 ഉം വോട്ടുകളാണ് ലഭിച്ചത്. 

കൺസർവേറ്റീവ് പാർട്ടിയംഗവും രണ്ടു മക്കളുടെ മാതാവുമായ ലിസ് ട്രസ്സ് ബ്രിട്ടനിൽ പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന മൂന്നത്തെ വനിതയാണ്. മാർഗരറ്റ് താച്ചർ, തെരേസ മേ എന്നിവരാണ് ബ്രിട്ടൻറെ മുൻ വനിതാപ്രധാനമന്ത്രിമാർയ

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 സെപ്റ്റംബർ 2022, 13:17