അമ്മിഞ്ഞപ്പാൽ, നവജാതശിശുക്കളുടെ ജീവിതാരംഭത്തിൽ സുപ്രധാനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മുലയൂട്ടൽ കുഞ്ഞുങ്ങളെ സംബന്ധിച്ച് അതീവ പ്രാധാന്യമർഹിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയും (WHO) ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും (UNICEF).
ആഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്ന പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ഒരു സംയുക്ത പ്രസ്താവനയിലാണ് ലോകാരോഗ്യസംഘടനയുടെയും ഐക്യഷ്ട്രസഭയുടെ ശിശുക്ഷമനിധിയുടെയും മേധാവികൾ, യഥാക്രമം, തെദ്രോസ് അദനോം ഗെബ്രെവെസൂസും കാഥെറിൻ റസ്സെലും ഇത് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പകുതിയിൽ താഴെ നവജാതശിശുക്കൾക്ക് ആദ്യമണിക്കൂറുകളിൽ മാത്രമാണ് മുലപ്പാൽ ലഭിക്കുന്നതെന്നും 44 ശതമാനം കുഞ്ഞുങ്ങൾ മാത്രമെ ആദ്യത്തെ ആറുമാസം മുലയുട്ടപ്പെടുന്നുള്ളുവെന്നും അവർ വ്യക്തമാക്കുന്നു.
“മുലയൂട്ടൽ പരിപോഷിപ്പിക്കൽ: ബോധവല്ക്കരണവും പിന്തുണയും” (Step up for breastfeeding: Educate and Support) എന്നതാണ് ഇക്കൊല്ലം മുലയൂട്ടൽ വാരാചരണത്തിൻറെ പ്രമേയം.
മുലയൂട്ടൽ നയങ്ങളും പരിപാടികളും പരിപോഷിപ്പിക്കാനും അവയ്ക്ക് പിന്തുണയേകനും കൂടുതൽ വിഭവങ്ങൾ അനുവദിക്കണമെന്ന് ലോകാരോഗ്യസംഘടനുയും ശുശുക്ഷേമ നിധിയും സർക്കാരുകളോട് ആവശ്യപ്പെടുന്നു. ജീവിതത്തിൻറെ ഏറ്റം മെച്ചപ്പെട്ട തുടക്കം എന്ന നിലയിൽ മുലപ്പാലൂട്ടൽ പൂർവ്വോപരി ഇന്ന് മൗലികമാണെന്നും ഈ സംഘടനകൾ വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: