PLA വിമാനം Pingtan ദ്വീപിന് മുകളിലൂടെ. PLA വിമാനം Pingtan ദ്വീപിന് മുകളിലൂടെ. 

തായ്‌വാനെ പ്രതി യുഎസും ചൈനയും തമ്മിൽ വീണ്ടും സംഘർഷം

തായ്‌വാനിൽ സംഘർഷം വീണ്ടും വർദ്ധിക്കുന്നു. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ ചൈന വിമത പ്രവിശ്യയായി കണക്കാക്കുന്ന ദ്വീപിന് ചുറ്റും ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സൈനികാഭ്യാസമാണ് ചൈന ആരംഭിച്ചത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജി7 രാഷ്ട്രങ്ങൾ  ചൈനീസ് അഭ്യാസങ്ങളെ 'ആക്രമണാത്മകം' എന്നാണ് വിളിച്ചത്. അതേസമയം റഷ്യ, യുഎസ് മനോഭാവത്തെ "യൂക്രെയ്നിലേതെന്ന പോലെ ലജ്ജാകരം" എന്ന് കണക്കാക്കുന്നു. തായ്‌വാന് ചുറ്റും ബെയ്ജിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസമാണ് നടക്കുന്നത് എന്ന് പ്രാദേശിക സമയം 12 മണിക്ക് ട്വിറ്ററിൽ ചൈനീസ് ടിവി പ്രഖ്യാപിച്ചു. തായ്‌വാൻ കടലിടുക്കിന്റെ നേർക്ക് ചൈനീസ് സൈന്യം തൊടുത്തുവിട്ട ബുള്ളറ്റുകൾ എ.എഫ്‌.പി. വാർത്താ ഏജൻസിയിലെ മാധ്യമപ്രവർത്തകരാണ് ഇന്നലെ രാവിലെ കണ്ടത്.

തായ്‌വാൻ: യുദ്ധത്തിന് തയ്യാറാണ്

മണിക്കൂറുകൾ മുന്നേ, തായ്പേയിലെ പ്രതിരോധ മന്ത്രാലയത്തിന്റെ സൈറ്റിൽ ഒരു സൈബർ ആക്രമണം നടന്നു. തുടർന്ന് ചൈനയുടെ തെക്ക്-കിഴക്കൻ തീരത്തിന് മേലെ അജ്ഞാത വിമാനങ്ങളുടെ പറക്കൽ അധികാരികളെ ജാഗരൂകരാക്കി. യുദ്ധം തേടുന്നില്ലെങ്കിലും തങ്ങൾ  യുദ്ധത്തിന് തയ്യാറാണ് എന്നവർ പറയുകയും ചെയ്തു.

അസ്ഥിരപ്പെടുത്താനുള്ള സാധ്യത

യുഎസ് പ്രതിനിധി സഭയുടെ പ്രസിഡന്റ് നാൻസി പെലോസിയുടെ സന്ദർശനത്തിന് മറുപടിയായാണ് ചൈനയുടെ ഈ പ്രവൃത്തി. സന്ദർശനത്തെ രൂക്ഷമായ ഭാഷയിൽ ചൈന വിമർശിക്കുകയും ചെയ്തിരുന്നു. തായ്‌വാൻ കടലിടുക്കിലെ ആക്രമണാത്മക സൈനിക പ്രവർത്തനത്തിന്  പ്രേരണയാണ് നാൻസി പെലോസിയുടെ സന്ദർശനം എന്നത് ന്യായീകരിക്കാനാകാത്തതാണ് എന്ന് ജി7 വിദേശകാര്യ മന്ത്രിമാരും മേഖലയുടെ അസ്ഥിരതയെയും പ്രവചനാതീതമായ പ്രത്യാഘാതങ്ങളെയും ഭയപ്പെടുകയാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ (അസിയാൻ).

ലാവ്റോവ്: യുക്രെയ്നിലെന്ന പോലെ 

നിലവിലെ സ്ഥിതിയായ, "വിയർക്കുന്ന ജനാധിപത്യ"വും  സ്വതന്ത്രവും തുറന്നതുമായ ഇന്തോ പസഫിക്കിന്റെ തുടർച്ചയും പ്രതിരോധിക്കാൻ തയ്യാറാണെന്ന് തായ്‌വാൻ പ്രസിഡന്റ് ഇംഗ്-വെൻ പറഞ്ഞു. സമാധാനത്തോടെയാണ് മേഖലയിൽ എത്തിയിരിക്കുന്നതെന്നും ഒരു പ്രതിസന്ധി വേണ്ടെന്നും വാഷിംഗ്ടണിന്റെ നയത്തിൽ മാറ്റമില്ലെന്നും യുഎസ് തങ്ങളുടെ ഭാഗത്തുനിന്ന് ഉറപ്പുനൽകുകയും ചെയ്തു. യൂറോപ്യൻ യൂണിയൻ നയതന്ത്ര തലവൻ ജോസഫ് ബോറെൽ  സമാധാനത്തിനുള്ള അഭ്യർത്ഥന നടത്തി. പെലോസിയുടെ തായ്‌വാൻ സന്ദർശനം യൂക്രെയ്‌നിൽ വാഷിംഗ്ടൺ നടപ്പിലാക്കിയ അതേ ധിക്കാരമാണ് പ്രകടമാക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്റോവ് അഭിപ്രായപ്പെട്ടു.

കൊറിയകൾ തമ്മിലുള്ള അതിർത്തിയിൽ പെലോസി കാത്തുനിൽക്കുന്നു

അതിനിടെ, നാൻസി പെലോസി ഇരു കൊറിയകൾക്കും ഇടയിലുള്ള അതിർത്തിയിലെ സൈനികരഹിത മേഖലയ്ക്കുള്ളിലെ സംയുക്ത സുരക്ഷാ മേഖലയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നു. ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. അങ്ങനെ 2019-ൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശേഷം ഈ പ്രദേശം സന്ദർശിക്കുന്ന ഏറ്റവും ഉയർന്ന യുഎസ് ഉദ്യോഗസ്ഥയാവുകയാണ് പെലോസി. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ, ഈ ആഴ്ച മുൻകൂട്ടി നിശ്ചയിച്ച അവധിയിൽ ആയതിനാൽ  യുഎസ് ഹൗസ് പ്രസിഡൻറുമായി കുടി കാഴ്ച നടത്തുകയില്ല. പക്ഷേ അതേ ദിവസം പകൽ സമയത്ത് അവരുമായി ഫോണിൽ സംസാരിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 August 2022, 13:17