തിരയുക

ആർച്ച്ബിഷപ്പ് ബോറിസ് ഗുജാക്, അമേരിക്കൻ ഐക്യനാടുകളിലെ  ഫിലഡെൽഫിയ ഉക്രേനിയൻ കത്തോലിക്കാ അതിരൂപതയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് ബോറിസ് ഗുജാക്, അമേരിക്കൻ ഐക്യനാടുകളിലെ ഫിലഡെൽഫിയ ഉക്രേനിയൻ കത്തോലിക്കാ അതിരൂപതയുടെ അദ്ധ്യക്ഷൻ 

ഉക്രൈയിനിൽ സമാധാനം സംജാതമാകണമെങ്കിൽ നീതി അനിവാര്യം, ആർച്ച്ബിഷപ്പ് ബോറിസ് !

ഉക്രൈയിൻകാർ യുദ്ധത്തോടു പ്രതികരിക്കുന്നത് പ്രഥമതഃ പ്രാർത്ഥന, വിവരവിനിമയം ഉപവി എന്നീ ഉപാധകളിലൂടെയാണെന്ന് അമേരിക്കൻ ഐക്യനാടുകളിലെ ഫിലഡെൽഫിയ ഉക്രേനിയൻ കത്തോലിക്കാ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ബോറിസ് ഗുജാക് .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റഷ്യ ഉക്രയിനെതിരെ നടത്തുന്ന നിഷ്ഠൂരമായ ആക്രമണത്തിൽ ഉക്രൈയിൻകാരായ വിശ്വാസികളുടെ പ്രഥമ പ്രതിരോധോപധി പ്രാർത്ഥനയാണെന്ന് അമേരിക്കൻ ഐക്യനാടുകളിലെ  ഫിലഡെൽഫിയ ഉക്രേനിയൻ കത്തോലിക്കാ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ബോറിസ് ഗുജാക്.

റോം സന്ദർശനവേളയിൽ വത്തിക്കാൻ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിലെ ഉക്രൈയിൻകാരുടെ പ്രതികരണത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

മൂന്നു രീതിയിലാണ് അവർ യുദ്ധത്തോടു പ്രതികരിക്കുന്നതെന്നും അവയിൽ പ്രഥമ സ്ഥാനം പ്രാർത്ഥനയ്ക്കാണെന്നും, വിവരവിനിമയം, ഉപവി എന്നീ മാർഗ്ഗങ്ങളും അവർ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കത്തോലിക്കാവിശ്വാസികൾക്കു പുറമെ, ഓർത്തോഡോക്സുകാർ, പ്രൊട്ടസ്റ്റൻറുകാർ, യഹൂദർ, മുസ്ലീങ്ങൾ എന്നിങ്ങനെ സന്മനസുള്ളവരെല്ലാം പ്രാർത്ഥനയിൽ ഒന്നു ചേരുന്നുണ്ടെന്ന് ആർച്ച്ബിഷപ്പ് ബോറിസ് വെളിപ്പെടുത്തി. ഉക്രൈയിനിൽ യഥാർത്ഥ സമാധാനം സംജാതമാകണമെങ്കിൽ നീതി അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 August 2022, 17:37