തിരയുക

നൈജീരിയയിലെ ഓവ്വൊയിൽ ജൂൺ 5-ന് ആക്രമണം നടന്ന വിശുദ്ധ ഫ്രാൻസീസ് ദേവാലയം നൈജീരിയയിലെ ഓവ്വൊയിൽ ജൂൺ 5-ന് ആക്രമണം നടന്ന വിശുദ്ധ ഫ്രാൻസീസ് ദേവാലയം   (ANSA)

നൈജീരിയ: ദേവാലയാക്രമണകാരികൾ പിടിയിൽ!

നൈജീരിയായിലെ ഓവ്വൊയിൽ ജൂൺ മാസം 5-ന് പെന്തക്കുസ്താ തിരുന്നാൾദിനത്തിൽ വിശുദ്ധ ഫ്രാൻസീസിൻറെ ദേവാലയത്തിൽ നടന്ന ആക്രമണത്തിൽ 40-ലേറെപ്പേർക്ക്ക ജീവൻ നഷ്ടപ്പെടുകയും എൺപതിലേറെപ്പേർക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ നൈജീരിയായിലെ ഓവ്വൊയിൽ ജൂൺ മാസത്തിൽ ഒരു കത്തോലിക്കാ ദേവാലയം ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെന്നു കരുതപ്പെടുന്ന ഏതാനും പേർ പിടിയിൽ.

പെന്തക്കോസ്താതിരുന്നാൾ ദിനമായിരുന്ന ജൂൺ 5-ന് ഞായറാഴ്ചയാണ് ഓവ്വൊയിൽ വിശുദ്ധ ഫ്രാൻസീസീസിൻറെ നാമധേയത്തിലുള്ള ദേവാലയത്തിൽ 40-ലേറെപ്പേരുടെ മരണത്തിനിടയാക്കുകയും എൺപതിലേറെപ്പേരെ മുറിവേല്പിക്കുകയും ചെയ്ത ആക്രമണം ഉണ്ടായത്.

അറസ്റ്റുചെയ്യപ്പെട്ടവരിൽ ഒരാൾ, പശ്ചിമാഫ്രിക്കൻ പ്രവിശ്യ ഇസ്ലാം രാഷ്ട്ര ഭീകരസംഘടനയിലെ (ISWAP) അംഗമാണെന്നും കൂടുതൽ മാരകമായ ആക്രമണങ്ങൾക്കുള്ള പദ്ധതികൾ പിടിക്കപ്പെട്ട മറ്റു പ്രതികൾ ഇയാളുടെ സഹായത്തോടെ ആവിഷ്ക്കരിച്ചിരുന്നുവെന്നും സൈനികാധികാരികൾ വെളിപ്പെടുത്തി. ഈ പ്രതികൾക്ക് താമസസൗകര്യം ഒരുക്കിയ ഒരാളും പിടിയിലായിട്ടുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 August 2022, 11:57