ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പലസ്തീൻ ഇസ്ലാമിക് ജിഹാദ് (PIJ) നേതാക്കളായ ഖാലിദ് മൻസൂർ, തയ്സീർ ജബാരി എന്നിവരും ഗാസ മുനബിലെ ലക്ഷ്യങ്ങൾക്കെതിരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 32 പലസ്‌തീനികളിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 120ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേലികൾ പറയുന്നതനുസരിച്ച്, ആയുധ സംഭരണ കേന്ദ്രങ്ങളും റോക്കറ്റ് നിർമ്മാണ സൈറ്റുകളും ഉൾപ്പെടെ ഡസൻ കണക്കിന് ഇസ്ലാമിക് ജിഹാദ് ലക്ഷ്യങ്ങളാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകൾ (പലതും ഇസ്രയേൽ സൈന്യത്തിന് തടയാൻ കഴിഞ്ഞു) തൊടുത്തുവിട്ടതിനെത്തുടർന്ന് വെസ്റ്റ് ബാങ്കിലുടനീളം ഇസ്രയേൽ നടത്തിയ റെയ്ഡുകളിൽ പി.ഐ.ജെയിലെ 19 അംഗങ്ങളെ ശനിയാഴ്ച ഇസ്രായേൽ അറസ്റ്റ് ചെയ്തു.
പിരിമുറുക്കത്തിൽ തുടരുന്ന തീപ്പൊരി
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 600 ഫലസ്തീൻ റോക്കറ്റുകളും മോർട്ടാറുകളും ഇസ്രായേലിന് നേരെ പ്രയോഗിച്ചതായി ഇസ്രായേൽ സ്റ്റേറ്റ് റേഡിയോ പറയുന്നു. ഞായറാഴ്ച ഗാസാ മുനമ്പിൽ നിന്ന് തൊടുത്ത റോക്കറ്റുകൾ ജറുസലേമിൽ വരെ എത്തിയിരുന്നു. ഇപ്പോൾ, ഇസ്രായേൽ സൈന്യം ഈ ഏറ്റവും പുതിയ ഓപ്പറേഷൻ 'ബ്രേക്കിംഗ് ഡോൺ' എന്ന് വിളിക്കുന്നു. ഈ ഓപ്പറേഷൻ ഒരാഴ്ച നീണ്ടുനിൽക്കുമെന്നു മുന്നറിയിപ്പ് നൽകുന്നു. ഗാസ നഗരത്തിലെ ബഹുനില പാലസ്തീൻ ടവർ ഉൾപ്പെടെ PIJ-യുമായി ബന്ധപ്പെട്ട സൈറ്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഒരു വർഷത്തിനിടെയുണ്ടായ ഏറ്റവും ഗുരുതരമായ കലാപമാണ് ഇപ്പോൾ നടക്കുന്ന അക്രമം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: