തിരയുക

ന്യായമായ വേതനം ഉറപ്പാക്കണമെന്ന ആവശ്യവുമായി അർജന്തിനയിൽ രാഷ്ട്രപതിമന്ദിരത്തിനു മുന്നിൽ പ്രതിഷേധപ്രകടനം നടത്തുന്നവർ, 10/08/22 ന്യായമായ വേതനം ഉറപ്പാക്കണമെന്ന ആവശ്യവുമായി അർജന്തിനയിൽ രാഷ്ട്രപതിമന്ദിരത്തിനു മുന്നിൽ പ്രതിഷേധപ്രകടനം നടത്തുന്നവർ, 10/08/22 

അർജന്തീനയിൽ ഒരു നേരമെങ്കിലും പട്ടിണി കിടക്കേണ്ടിവരുന്നവർ നിരവധി !

യൂണിസെഫ്: മതിയായ വരുമാനത്തിൻറെ അഭാവത്തിൽ ദാരിദ്യവും പട്ടിണിയും അർജന്തീനയിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കെ അമേരിക്കൻ നാടായ അർജന്തീനയിൽ ഒരു നേരമെങ്കിലും ഭക്ഷണം ഒഴിവാക്കേണ്ടിവരുന്ന കുട്ടികളും കൗമാരക്കാരും ദശലക്ഷത്തിലേറെയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശിക്ഷമനിധി,യുണിസെഫ് (UNICEF).

നിർദ്ധനാവസ്ഥയാണ് ഇതിനു കാരണമെന്നും ഈ സംഘടന വെളിപ്പെടുത്തുന്നു.

ദാരിദ്ര്യം മൂലം മാംസാഹാര ഉപയോഗത്തിൽ 67%-വും പഴം-പാൽ-പച്ചക്കറി വർഗ്ഗങ്ങളുടെ ഉപയോഗത്തിൽ 40%-വും കുറവു വന്നിട്ടുണ്ടെന്നും യൂണിസെഫ് പറയുന്നു.

കുടുംബങ്ങൾക്ക് മതിയായ വരുമാനമില്ലാത്തത് ആരോഗ്യ രംഗത്തും ആശങ്കാജനകമായ പ്രത്യാഘതങ്ങൾ ഉളവാക്കുന്നുണ്ടെന്ന വസ്തുതയും സംഘടന ചൂണ്ടിക്കാട്ടുന്നു. ഉപരിദുർബ്ബല കുടുംബങ്ങളെ സംരക്ഷിക്കുന്ന പ്രക്രിയയുടെ നെടുംതൂണ് വരുമാന സംരക്ഷണ സംവിധാനമാണെന്നും യൂണിസെഫ് പറയുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 August 2022, 11:40