യുണിസെഫ്: യുക്രെയ്൯ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തപ്പെട്ട കുട്ടികളെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകൾ പരിശീലനം നേടി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"Leave No Child Alone" എന്ന സംഘടിത പ്രവർത്തനം മാർച്ചിൽ ആരംഭിച്ചത് മുതൽ കുട്ടികളെ സ്വീകരിക്കാമെന്ന് @dytyna_ne_sama_bot എന്ന ടെലിഗ്രാം ബോട്ട് വാഗ്ദാനം ചെയ്ത 21,000-ത്തിലധികം ആളുകളിൽ രക്ഷാകർതൃ പരിചരണമില്ലാതെ അവശേഷിക്കുന്ന കുട്ടികളെ എങ്ങനെ സ്വീകരിക്കാമെന്ന് പരിശീലനം നൽകിയ കുടുംബങ്ങളും ഉൾപ്പെടുന്നു. മറ്റ് കുടുംബങ്ങൾക്ക് ജൂലൈയിൽ പരിശീലനം ആരംഭിക്കും.
തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന മനഃശാസ്ത്രജ്ഞർ, അധ്യാപകർ, വിദഗ്ധർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ദശലക്ഷക്കണക്കിന് കുട്ടികളെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. അവരിൽ പലരും കുടുംബത്തിൽ നിന്ന് വേർപെടുകയും ആഴത്തിലുള്ള ആഘാതകരമായ സംഭവങ്ങൾക്ക് വിധേയരാകുകയും ചെയ്തിട്ടുണ്ട്. ഈ കുട്ടികൾക്ക് സുരക്ഷിതത്വം, സ്ഥിരത, ശിശു സംരക്ഷണ സേവനങ്ങൾ, മാനസിക സാമൂഹിക പിന്തുണ എന്നിവ പ്രത്യേകിച്ച് ആരും ഒപ്പമില്ലാത്തവരും കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞവരുമായ കുട്ടികൾക്ക് അടിയന്തിരമായി ആവശ്യമാണ്.
കുട്ടികളുടെ അവകാശങ്ങൾക്കും കുട്ടികളുടെ പുനരധിവാസത്തിനും വേണ്ടിയുള്ള യുക്രെയ്‌നിലെ പ്രസിഡന്റിന്റെ കമ്മീഷണർ, യുക്രെയ്‌ൻ പ്രസിഡന്റിന്റെ ഓഫീസ്, യുനിസെഫും സാമൂഹിക മന്ത്രാലയവും ചേർന്ന് "Leave No Child Alone" എന്ന സംരംഭം ആരംഭിച്ചു.
"ഒരു കുട്ടി ഒരു സ്ഥാപനത്തിലല്ല ഒരു കുടുംബത്തിലാണ് വളരേണ്ടടത് എന്ന് യുക്രെയ്നിലെ കുട്ടികളുടെ അവകാശങ്ങൾക്കും കുട്ടികളുടെ പുനരധിവാസത്തിനും വേണ്ടിയുള്ള കമ്മീഷണറുടെ പ്രസിഡന്റ് ഡാരിയ ഹെറാസിംചുക്ക് പറഞ്ഞു.
രൂപീകരിച്ച കുടുംബങ്ങളുടെ ആദ്യ ഭാഗത്തിന്റെ ഫലമായി, ആറ് കുടുംബങ്ങൾ ഇതിനകം കുട്ടികൾക്ക് താൽക്കാലിക വീട് നൽകിയിട്ടുണ്ട്. ഓരോ കുട്ടിക്കും കുട്ടിയുടെ മികച്ച താൽപ്പര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും കുടുംബങ്ങൾക്ക് പിന്തുണയും കൗൺസിലിംഗും നൽകുന്നതിനും ഒരു സാമൂഹിക പ്രവർത്തകനെ നിയോഗിച്ചു. ഒരു കുട്ടിയെയും വെറുതെ ഉപേക്ഷിക്കരുത് എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും ആദ്യത്തെ 1,000 കുടുംബങ്ങളുടെ രൂപീകരണം യുക്രെയ്നിലെ ഓരോ കുട്ടിക്കും ഒരു കുടുംബ അന്തരീക്ഷത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ്. " എന്നും യൂണിസെഫ് യുക്രെയ്ൻ മേധാവി പറഞ്ഞു.
താൽക്കാലിക പാർപ്പിട വ്യവസ്ഥകൾ അനുസരിച്ച്, ഒരു കുട്ടിക്ക് നിലവിലെ സംഘർഷത്തിന്റെ അവസാനം വരെയോ, അല്ലെങ്കിൽ മാതാപിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്തുന്നതുവരെയോ വളർത്തു കുടുംബത്തോടൊപ്പം താമസിക്കാം. കുട്ടിക്ക് ബന്ധുക്കളില്ലെങ്കിൽ, താൽക്കാലിക താമസസൗകര്യം നൽകുന്ന കുടുംബത്തിന് ദത്തെടുക്കലിനോ രക്ഷാകർതൃത്വത്തിനോ അർഹതയുണ്ട്.
"Leave No Child Alone" എന്ന കാമ്പയിന്റെ ഭാഗമായി കുട്ടികളുടെ അവകാശ ലംഘനങ്ങൾ തടയാൻ ലക്ഷ്യമിട്ട് ഒരു വെബ്സൈറ്റ് ആരംഭിച്ചു. രക്ഷാകർതൃ പരിചരണമില്ലാതെ കുട്ടികളെ എങ്ങനെ പിന്തുണയ്ക്കാം, താൽക്കാലിക ഭവനനിർമ്മാണത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം, മാനസിക ആഘാതത്തെ എങ്ങനെ നേരിടാം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സൈറ്റ് നൽകുന്നു. കൂടാതെ, ദത്തെടുക്കലിനും താൽക്കാലിക സ്വീകരണത്തിനുമുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുകയും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണത്തിന്റെ ചട്ടക്കൂട് വിശദീകരിക്കുകയും, മാധ്യമങ്ങളിൽ ഈ വിഷയം കൈകാര്യം ചെയ്യുന്ന മനശാസ്ത്രജ്ഞർക്കും പത്രപ്രവർത്തകർക്കും ഉപദേശം നൽകുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: