തിരയുക

ഉക്രൈനിലെ ബൊറോദിയാങ്കയിൽ മിസൈൽ ആക്രമണത്തിൽ തകർന്നന ഒരു കെട്ടിടത്തിനുള്ളിൽ രണ്ടു കുട്ടികൾ. ഉക്രൈനിലെ ബൊറോദിയാങ്കയിൽ മിസൈൽ ആക്രമണത്തിൽ തകർന്നന ഒരു കെട്ടിടത്തിനുള്ളിൽ രണ്ടു കുട്ടികൾ.  

ഉക്രൈയിൻ-യൂണിസെഫ്: “ഒരു കുഞ്ഞിനെയും ഒറ്റയ്ക്കാക്കരുത്”!

ഉക്രൈയിനും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യൂണിസെഫും (UNICEF) ചേർന്ന് ആരംഭിച്ച പരിപാടി .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈയിനിൽ അനാഥരായിത്തീരുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് അന്നാടും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യൂണിസെഫും (UNICEF) ചേർന്ന് ആരംഭിച്ച “ഒരു കുഞ്ഞിനെയും ഒറ്റയ്ക്കാക്കരുത്”- “Leave No Child Alone” എന്നപരിപാടി ഫലദായകം.

ഈ പരിപാടിയുടെ ഫലമായി ആയിരത്തോളം ഉക്രൈയിൻ കുടുംബങ്ങളും ഇരുപത്തിയോരായിരം വ്യക്തികളും മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ സഹായിക്കാൻ കൈകോർത്തുകഴിഞ്ഞു. കഞ്ഞുങ്ങളെ സ്വീകരിക്കുന്നതിന് ഈ കുടുംബങ്ങൾ ഒരുക്കങ്ങൾ നടത്തിവരികയാണ്.

ഇത്രയും കുടുംബങ്ങളും വ്യക്തികളും കുട്ടികളെ സ്വീകരിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചത് ശ്രദ്ധേയമാണെന്ന് ഈ പരിപാടിയുടെ ആസൂത്രണത്തിൽ ഭാഗമായ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഉക്രൈയിനിൻറെ  ഔദ്യോഗിക പ്രതിനിധി ദാരിയ ഹെറാസിംചുക് അഭിപ്രായാപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 July 2022, 10:44