തിരയുക

ഇറാക്കിൽ കഴിഞ്ഞദിവസം ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതസംസ്കാരം ഇറാക്കിൽ കഴിഞ്ഞദിവസം ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതസംസ്കാരം 

ഇറാഖിൽ സ്ഫോടകായുധങ്ങളുടെ ഉപയോഗം നിറുത്തണം: യൂണിസെഫ്

ഇറാഖിൽ സ്‌ഫോടകായുധങ്ങളുടെ ഉപയോഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇറാഖിലെ യൂണിസെഫ് പ്രതിനിധി ഷീമ സെൻഗുപ്തയുടെ പ്രസ്താവനയിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇറാഖിലെ സാഖോയിൽ, കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്, രാജ്യത്ത് സ്ഫോടകയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യൂണിസെഫ് പ്രതിനിധി ഷീമ ആവശ്യപ്പെട്ടത്. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ മാത്രം കുറഞ്ഞത് 519 കുട്ടികളെങ്കിലും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.

വടക്കൻ ഇറാഖിലെ ദോഹുക്ക് ഗവർണറേറ്റിലെ സാഖോയിലാണ് ജൂലൈ 20.ന് 1, 12, 16 വയസുകൾ പ്രായമുള്ള 3 പെൺകുട്ടികൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള അക്രമത്തിന്റെ നിരന്തരമായ ഭീഷണിയില്ലാതെ ജീവിക്കാൻ ഇറാഖിലെ എല്ലാ കുട്ടികൾക്കും അവകാശമുണ്ടെന്ന് പ്രസ്താവിച്ച യൂണിസെഫ് പ്രതിനിധി, കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകളെ മാനിക്കാൻ സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.

ജൂൺ മാസം 15-നും ഇറാക്കിലെ സിഞ്ചാർ പ്രദേശത്ത് സമാനമായ ഒരു സ്ഫോടനം നടന്നിരുന്നു. അതിൽ 12 വയസ്സുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 July 2022, 17:05