അത്യുഷ്ണത്തിൻറെ ഫലമായി പടരുന്ന കാട്ടു തീ, ഫ്രാൻസിൽ നിന്നുളള ദൃശ്യം അത്യുഷ്ണത്തിൻറെ ഫലമായി പടരുന്ന കാട്ടു തീ, ഫ്രാൻസിൽ നിന്നുളള ദൃശ്യം  

കാലാവസ്ഥ മാറ്റം കുഞ്ഞുങ്ങളെ ഗുരുതരമായി ബാധിക്കുന്നു!

കാലാവസ്ഥമാറ്റത്തിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കാത്ത പക്ഷം ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ രോഗബാധിതരാകുമെന്ന് കുട്ടികളെ രക്ഷിക്കൂ എന്ന സംഘടന മുന്നറിയിപ്പു നല്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യൂറോപ്പിൽ കാലാവസ്ഥ പ്രതിസന്ധിയും കനത്ത ചൂടും ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുവെന്ന് “കുട്ടികളെ രക്ഷിക്കൂ”- “സേവ് ദ ചിൽറൻ” (SAVE THE CHILDREN) എന്ന സംഘടന.

ബ്രസ്സൽസിലെ “വിയുബി” (Vrije Universiteit Brussel -VUB) സർവ്വകലാശാലയുമായി ചേർന്നു നടത്തിയ പഠനത്തിൻറെ വെളിച്ചത്തിലാണ് ഈ സംഘടനയുടെ ഈ വെളിപ്പെടുത്തൽ

2020-ൽ ജനിച്ച കുഞ്ഞുങ്ങൾ മുൻ കൊല്ലങ്ങളിൽ ജനിച്ചവരെ അപേക്ഷിച്ച് ഏഴ് ഇരട്ടിയിലേറെ താപം അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും ഇത് കഴിഞ്ഞ 20 വർഷത്തിനിടയിൽ ഉണ്ടായ കാലാവസ്ഥ പ്രതിസന്ധിയുടെ ഫലമാണെന്നും പഠനം കാണിക്കുന്നു. ആകയാൽ അടിയന്തിര നടപടികൾ അനിവാര്യമാണെന്ന് സേവ് ദ് ചിൽറൻ വ്യക്തമാക്കുന്നു. അല്ലാത്ത പക്ഷം ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ശ്വാസകോശ രോഗങ്ങൾ, വൃക്ക രോഗം തുടങ്ങിയവയ്ക്ക് ഇരകളാകുമെന്ന് ഭിഷഗ്വരന്മാർ ആശങ്ക പ്രകടിപ്പിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2022, 12:19