തിരയുക

കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവർ. കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവർ. 

ജപ്പാൻ വോട്ടെടുപ്പിൽ ആബെയുടെ പാർട്ടിക്ക് "വൻ ഭൂരിപക്ഷം"

ജപ്പാനിൽ നടന്ന സെനറ്റർമാരുടെ തിരഞ്ഞെടുപ്പിൽ, ഷിൻസോ ആബെയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും- അതിന്റെ സഖ്യകക്ഷിയായ കൊമൈയിത്തോയും 125 ൽ 75 ലധികം സീറ്റുകൾ നേടിക്കൊണ്ട് വൻ ഭൂരിപക്ഷം നേടി. കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാര ശുശ്രൂഷ ഇന്നാണ് നടക്കുന്നത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിൽ ജപ്പാൻ ഇപ്പോഴും ഞെട്ടലിലാണ്. ആബെ മുഖ്യ കഥാപാത്രമായിരുന്ന ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി കൊമൈയിത്തോ പാർട്ടിയുമായി ചേർന്നാണ് പ്രാദേശിക മാധ്യമങ്ങൾ "സൂപ്പർ-ഭൂരിപക്ഷം" എന്ന് വിളിക്കുന്ന വൻവിജയത്തിലേക്ക് ജയിച്ചു കയറിയത്.

ബ്ലിങ്കൻ ഇന്ന് ടോക്കിയോയിൽ

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുൻ പ്രധാനമന്ത്രിയുടെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ ഇന്ന് ടോക്കിയോയിലെത്തി. അദ്ദേഹം നിലവിലെ പ്രധാനമന്ത്രി കിഷിദയെ സന്ദർശിക്കും.

അന്വേഷണം

അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച  കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. കൊലപാതകിയായ ടെറ്റ്സുയ യമഗാമി, ഒരു മതവിഭാഗം തന്റെ അമ്മയെ ദാരിദ്യത്തിലേക്ക് എത്തിച്ചതിനുള്ള പ്രതികാരമായിരുന്നു കൊലപാതകമെന്ന് പറഞ്ഞ് അതിലെ രാഷ്ട്രീയ ഉദ്ദേശ്യം നിഷേധിച്ചു. എന്നിരുന്നാലും, രാഷ്ട്രീയ സംവിധാനങ്ങളെ സംബന്ധിച്ചിടത്തോളം, ഇത് ജനാധിപത്യത്തിന് നേരെയുള്ള യഥാർത്ഥ ആക്രമണമാണ്.

പ്രധാനമന്ത്രി കിഷിദ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ

"തിരഞ്ഞെടുപ്പ് കുഴപ്പമില്ലാതെ നടക്കുക എന്നത് ഏറ്റം പ്രധാനമാണെന്ന് താൻ കരുതുന്നു", എന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ അഭിപ്രായപ്പെട്ടു. കൂടാതെ രാജ്യം അഭിമുഖീകരിക്കുന്ന കോവിഡ്, യുക്രെയ്ൻ യുദ്ധം, പണപ്പെരുപ്പം എന്നീ പ്രധാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അംഗമായ കിഷിദ 2021 ഒക്ടോബർ 4 മുതൽ ജപ്പാന്റെ പ്രധാനമന്ത്രിയാണ്.

പാപ്പയുടെ ക്ഷണം

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഫ്രാൻസിസ് പാപ്പാ, സമാധാനത്തിനും അഹിംസയ്ക്കുമുള്ള ചരിത്രപരമായ പ്രതിബദ്ധത ശക്തിപ്പെടുത്താൻരാജ്യസ്നേഹികളെ ആഹ്വാനം ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ജൂലൈ 2022, 15:09