സ്ട്രാസ്ബുർഗ് ഇനി ലോകപുസ്തകതലസ്ഥാനം: യുനെസ്കോ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന യുനെസ്കോ കഴിഞ്ഞ ദിവസമാണ് സ്ട്രാസ്ബുർഗിന് ഇങ്ങനെയൊരു അംഗീകാരം നൽകിയത്. ലോകപുസ്തകതലസ്ഥാന ഉപദേശകസമിതിയുടെ വിലയിരുത്തലുകളെത്തുടർന്നാണ് യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ 2024 ലെ ലോക പുസ്തക തലസ്ഥാനമായി സ്ട്രാസ്ബർഗിനെ (ഫ്രാൻസ്) പ്രഖ്യാപിച്ചത്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായി കൂടുതൽ പുസ്തകങ്ങളും വായനയും പ്രോത്സാഹിപ്പിക്കുകയും ഒരു വർഷത്തേക്കുള്ള നിരവധി പദ്ധതികൾ തയ്യാറാക്കുകയുമാണ് ഇതുവഴി തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങൾ ചെയ്യേണ്ടത്.
2021 മുതലാണ് ലോകത്ത് വിവിധ നഗരങ്ങളെ ലോക പുസ്തക തലസ്ഥാനമെന്ന പദവി നൽകി യുനെസ്കോ ആദരിക്കുന്നത്. 2022-ൽ മെക്സിക്കോയിലെ ഗ്വാദലഹാരയ്ക്കും 2023-ൽ ഗാനയിലെ ആക്ര നഗരത്തിനും ശേഷമാണ് സ്ട്രാസ്ബുർഗിന് ഈ പദവി ലഭിക്കുന്നത്. ആളുകളുടെ വിനോദത്തിനും അഭ്യസനത്തിനും പുസ്തകങ്ങൾക്ക് ഉള്ള കഴിവിനെ അംഗീകരിക്കുന്നതിന്റെയും അതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന്റെയും ഭാഗമായാണ് ഇതുപോലെയുള്ള ഒരു സംരംഭം.
ലോക പുസ്തകദിനവും, പകർപ്പവകാശ ദിനവുമായ ഏപ്രിൽ 23 മുതലാണ് ഇതുമായി ബന്ധപ്പെട്ട വർഷം ആരംഭിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: