ക്യൂബയിലെ ജനജീവിതം പരിതാപകരം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കരീബിയൻ ദ്വീപായ ക്യൂബയിൽ ജനങ്ങൾ കൊടുംദാരിദ്ര്യത്തിൻറെ പിടിയിലമരുകയാണെന്ന് അന്നാട്ടുകാരനായ വൈദികൻ ബ്ലാദിമിർ നവ്വാരൊ.
ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം, അഥവാ, എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്നറിയപ്പെടുന്ന, പൊന്തിഫിക്കൽ പദവിയുള്ള അന്താരാഷ്ട്ര സംഘടനയ്ക്ക്, 2021 ജൂലൈ 11-ന് ക്യൂബയിൽ അരങ്ങേറിയ സമാധാനപരമായ ജനകീയ പ്രക്ഷോഭണത്തിൻറെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്, അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ജനങ്ങളുടെ ഇന്നത്തെ ഈ ദുരവസ്ഥയെക്കുറിച്ചു പരാമർശിച്ചത്.
ഭക്ഷണപദാർത്ഥങ്ങൾക്കു വേണ്ടി പ്രായം ചെന്നവർ തങ്ങൾക്കുള്ളവ തെരുവുകളിൽ വിൽക്കുന്ന അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുന്നത് ദുഃഖകരമാണെന്ന് വൈദികൻ ബ്ലാദിമിർ പറയുന്നു. ഭക്ഷ്യവസ്തുക്കൾക്കു പുറമെ മരുന്നുകളും ലഭ്യമല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
അധികാരം നഷ്ടപ്പെടുമെന്ന ഭയത്താൽ ഭരണാധികാരികൾ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്താനുതകുന്ന നിയമങ്ങൾ കൊണ്ടുരികയാണെന്നും എതിർശബ്ദം മുയർന്നാൽ അവർ അതിനെതിരെ തരിയുമെന്നും വൈദികൻ ബ്ലാദിമിർ വിശദീകരിക്കുന്നു. മാർക്സിസം ക്യൂബയിലെ കുടുംബങ്ങളെയും മാനവ സ്വാതന്ത്ര്യത്തെയും മാനവാന്തസ്സിനെയും ചവിട്ടിമെതിക്കയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: