യൂണിസെഫ്: Zhytomyr മേഖലയിൽ കുട്ടികൾക്കായി സഹായ പരിപാടി ആരംഭിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ദുർബ്ബല കുടുംബങ്ങൾക്കുള്ള സാമ്പത്തികസഹായം, സാമൂഹിക സേവന സംവിധാനങ്ങളുടെ വികസനം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ആരോഗ്യ സംവിധാനത്തിനുമുള്ള പിന്തുണ, തകർന്ന സാമൂഹിക, ജല, ശുചിത്വ സംവിധാനങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പുനർനിർമ്മാണം എന്നിവ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുവാൻ തിരഞ്ഞെടുക്കപ്പെട്ട യുക്രെയ്നിലെ 10 പ്രദേശങ്ങളിൽ ആദ്യത്തേതാണ് Zhytomyr.
കുട്ടികൾക്കുള്ള ഫലം കൈവരിക്കുന്നതിൽ ത്സിറ്റോമിർ പ്രാദേശിക ഭരണകൂടത്തെ പിന്തുണയ്ക്കുന്നതിനായി യുണിസെഫ് ഒരു സമഗ്ര പരിപാടി ജൂൺ പതിമൂന്നാം തിയതി ആരംഭിച്ചു. ഈ പരിപാടി ഔദ്യോഗികമായി ആരംഭിക്കുന്നതിനുള്ള സഹകരണ ധാരണാപത്രത്തിൽ രണ്ട് ദിവസം മുമ്പ് കക്ഷികൾ ഒപ്പുവച്ചു.
ദുർബ്ബലരായ കുടുംബങ്ങൾക്ക് ധനസഹായം നൽകൽ, സാമൂഹിക സേവന സംവിധാനങ്ങൾ വികസിപ്പിക്കൽ, സ്കൂളിലേക്കുള്ള പുനർപ്രവേശന പ്രവർത്തനങ്ങളെ പിന്തുണയ്ക്കൽ, ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കൽ, തകർന്ന സാമൂഹിക, ജലം, ശുചിത്വ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കൽ എന്നിവ ഉൾപ്പെടെ അനേകം കാര്യങ്ങൾ ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. ആഭ്യന്തരമായി കുടിയിറക്കപ്പെട്ട 30,000 കുട്ടികൾ ഉൾപ്പെടെ ഏകദേശം 250,000 കുട്ടികളിലേക്ക് ഇത് എത്തിച്ചേരുന്നതായിരിക്കും.
യുദ്ധത്തെ അഭിമുഖീകരിക്കുന്ന ഏറ്റവും ദുർബ്ബലരായവർ കുട്ടികളാണ്. സുരക്ഷിതമായ ചുറ്റുപാടുകൾ നഷ്‌ടപ്പെടുമ്പോൾ, അവരുടെ അവകാശങ്ങൾ എല്ലാത്തരത്തിലും ലംഘിക്കപ്പെടുകയും അതവരെ ബാധിക്കുകയും ചെയ്യുന്നു.
കുടിയൊഴിപ്പിക്കൽ, വീടുകളുടെയും കുടുംബാംഗങ്ങളുടെയും നഷ്ടം, മാതാപിതാക്കളിൽ നിന്നുള്ള വേർപിരിയൽ, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് സേവനങ്ങൾക്കുണ്ടാവുന്ന തടസ്സം അവരുടെ വികസനത്തിലും വളർച്ചയിലും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു അത് പ്രായപൂർത്തിയാകുന്നതുവരെ നിലനിൽക്കുകയും ചെയ്യുന്നു.
യുക്രെയ്നിലെ കുട്ടികൾക്ക് അവരുടെ വികസനവും ക്ഷേമവും സുഗമമാക്കുന്നതിനും, അവരെ സംരക്ഷിക്കുന്നതിനും സമഗ്രമായ പിന്തുണ നൽകാൻ യുണിസെഫ് പ്രതിജ്ഞാബദ്ധമാണ്. ഇത് നേടുന്നതിന് തങ്ങൾ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുകയും ദേശീയമായും പ്രാദേശികമായും പിന്തുണയ്ക്കുകയും ചെയ്യും എന്ന് യുക്രെയ്നിലെ യുണിസെഫ് പ്രതിനിധി മുറാത്ത് ഷാഹിൻ പറഞ്ഞു. സഹകരണ മെമ്മോറാണ്ടം ഒപ്പിട്ടതോടെ ത്സിറ്റോമിർ മേഖലയുടെയും യുണിസെഫിന്റെയും സഹകരണം കൂടുതൽ ഉയർന്ന തലത്തിലെത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: