തിരയുക

1995 ലെ സ്റെബ്രെനിക്കാ കൂട്ടക്കൊലയുടെ ഇരകളുടെ ശവകുടീരങ്ങൾ. 1995 ലെ സ്റെബ്രെനിക്കാ കൂട്ടക്കൊലയുടെ ഇരകളുടെ ശവകുടീരങ്ങൾ. 

സ്റെബ്രെനിക്കായിലെ കൂട്ടക്കൊലയ്ക്ക് നെദർലന്റ് പ്രധാനമന്ത്രി സൈനീകരോടു മാപ്പു ചോദിച്ചു

ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയുടെ ഭാഗമായി സ്റെബ്രെനിക്കയിലെ ബോസ്നിയൻ ഭാഗം സംരക്ഷിക്കാൻ അയക്കപ്പെട്ട സൈനീകരോടാണ് പ്രധാനമന്ത്രി മാർക് ഋത്തെ ക്ഷമാപണം നടത്തിയത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആയിരക്കണക്കിന് മുസ്ലിം പുരുഷന്മാരും ആൺകുട്ടികളും കൊല്ലപ്പെട്ട രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ നടന്ന ഏറ്റവും വലിയ ക്രൂരതയ്ക്ക് 27 വർഷം പിന്നിടുമ്പോഴാണ് ഈ പരാമർശം. ആവശ്യത്തിന് ആയുധങ്ങങ്ങളോ അംഗബലമോ അവർക്കുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വി. ജോൺ പോൾ രണ്ടാമൻ പാപ്പായെ സംബന്ധിച്ച് അത് "യൂറോപ്പിനെ അപമാനത്തിന്റെ പാതാളത്തിലേക്ക് തള്ളിവിട്ട " "മനുഷ്യകുലത്തിനെതിരായ കുറ്റകൃത്യമായിരുന്നു. " ഫ്രാൻസിസ് പാപ്പായും ഈ കൂട്ടക്കൊലയെ അപലപിച്ചിരുന്നു. 27 വർഷം മുമ്പ്  ബോസ്നിയൻ പട്ടണമായ സ്റെബ്രെനിക്കയിൽ 8,000 മുസ്ലിം പുരുഷന്മാരെയും ആൺകുട്ടികളെയും വധിച്ച സെർബിയൻ സേനയുടെ നടപടി നെദർലന്റി്ലും ഒരു തുറന്ന മുറിവായി അവശേഷിക്കുന്നു.

തന്റെ ക്ഷമാപണത്തിൽ നെദർലന്റിന്റെ പ്രധാനമന്ത്രി, സേനാബലവും ആയുധ ശക്തിയും ആവശ്യത്തിനു നൽകാതെ തങ്ങളുടെ സൈനീകരെ ഒരു അസാധ്യമായ കാര്യമാണ് ഏൽപ്പിച്ചതെന്നും അതിന്  ഡച്ച് ഗവണ്മെന്റിന്റെ നാമത്തിൽ ഈ കൃത്യമേൽപ്പിക്കപ്പെട്ട ഡച്ച് ബാറ്റ് മൂന്നാം സേനാ വിഭാഗത്തിലെ സ്ത്രീ പുരുഷന്മാരോടു ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വിഷമ സാഹചര്യത്തിലും അവർ ചെയ്യാൻ ശ്രമിച്ച നന്മയ്ക്ക് അദ്ദേഹം  അഭിനന്ദങ്ങൾ അർപ്പിക്കുകയും ചെയ്തു. 1995 ജൂലൈയിൽ ബോസ്നിയൻ യുദ്ധമവസാനിക്കുന്ന നേരത്ത്  ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ മേഖലയായ സ്റെബ്രെനിക്ക കടന്നാണ് ഈ കൂട്ടക്കൊല നടത്തിയത്. ആ കൊലപാതകങ്ങൾ  വംശഹത്യയാണെന്ന് അന്തർദേശീയ കോടതികൾ വിധിച്ചിരുന്നു.

ഈ ദുരന്തത്തെക്കുറിച്ച് ഡച്ച് സേനകളുടെ നേർക്കും, ഗവണ്മെന്റിന്റെ നേർക്കും, ഐക്യരാഷ്ട്രസഭാ അധികാരികളുടെ നേർക്കും കടുത്ത വിമർശനം ഉയർന്നിരുന്നു. പല വിധികളും ഡച്ച് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, തങ്ങളുടെ ജോലി ചെയ്യുന്നതിന് മതിയായ പിന്തുണ നൽകുന്നതിൽ അധികാരികൾ പരാജയപ്പെട്ടന്ന് മുൻ സമാധാന പാലകർ കരുതുന്നതിലെ രോഷം അംഗീകരിക്കുന്നതായിരുന്നു   പ്രധാനമന്ത്രി ഋത്തെയുടെ ക്ഷമാപണം.

2019 ൽ ഡച്ച് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയിൽ  ഡച്ച് സമാധാനപാലകരുടെ താവളത്തിൽ നിന്ന് പുറം തള്ളിയിരുന്നില്ലെങ്കിൽ കൊല്ലപ്പെട്ടതിൽ കുറഞ്ഞത് 350 ബോസ്നിയക്കാരെയെങ്കിലും രക്ഷിക്കാമായിരുന്നു എന്ന് പരാമർശിച്ചിരുന്നു. ബോസ്നിയൻ സൈന്യം ദുരുപയോഗം നടത്തും, വധിക്കും എന്ന ഗുരുതരമായ അപകടം നിലനിൽക്കവെയാണ് അവരെ താവളത്തിൽ നിന്ന് പുറത്താക്കിയത് എന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നിരുന്നാലും യുദ്ധകാലത്തെ ബോസ്നിയൻ - സെർബ് നേതാവ് റാഡൊവാൻ കാരോജിച്ചിനെയും  റാത്കോ മ്ലാദിച്ചിനെയുമാണ് ഋത്തെ കുറ്റപ്പെടുത്തിയത്. ഇരുവരും യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും ശിക്ഷ അനുഭവിക്കുമ്പോൾ സമാധാനം നിലനിറുത്താൻ യൂറോപ്പിന് കൂടുതൽ ചെയ്യാൻ കഴിയുമായിരുന്നോ എന്ന ചോദ്യം ഉയരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2022, 13:21