തിരയുക

ഗാസയിലെ കുട്ടികൾ - ഫയൽ ചിത്രം ഗാസയിലെ കുട്ടികൾ - ഫയൽ ചിത്രം 

പലസ്തീനായിലെ ഉപരോധം കുട്ടികളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നു: സേവ് ദി ചിൽഡ്രൻ

കഴിഞ്ഞ 15 വർഷങ്ങളായി തുടരുന്ന ഉപരോധം മൂലം അഞ്ചിൽ നാല് കുട്ടികളും വിഷാദരോഗം അനുഭവിക്കുവെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വർഷങ്ങളായി തുടരുന്ന ഉപരോധം കുട്ടികളുടെ ജീവിതത്തിൽ വേദനയും ഭയവും നിറയ്ക്കുന്നുവെന്നും, അവരിൽ പകുതിയിലധികം കുട്ടികൾ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്നും സേവ് ദി ചിൽഡ്രൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്, ഗാസ മുനമ്പിലെ ഉപരോധം നീക്കാൻ ഇസ്രായേൽ ഗവൺമെന്റിനോട് കുട്ടികളുടെ അവകാശങ്ങൾക്കായി കഴിഞ്ഞ നൂറു വർഷങ്ങളായി പോരാടുന്ന ഈ സംഘടന ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ അധികാരികളും, അന്താരാഷ്ട്രസമൂഹവും, ഉപകാരികളും, ആയവർ, ശിശുസംരക്ഷണത്തിന്റെയും, അവരുടെ മനസികാരോഗ്യസേവനങ്ങളുടെയും സ്ഥിതി കഴിയുന്നതും വേഗം മെച്ചപ്പെടുത്താൻ സഹായിക്കണമെന്നും സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.

"കെണിയിലായവർ" എന്ന പേരിൽ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ പുറത്തുവിട്ട ഒരു റിപ്പോർട്ടിലാണ്, ഗാസ പ്രദേശത്തുള്ള കുട്ടികളിൽ 80 ശതമാനവും മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്ന് സംഘടന അറിയിച്ചത്. 2018-ൽ ഇത് 55 ശതമാനമായിരുന്നു. കുട്ടികളുടെ ക്ഷേമത്തിനും, അവരുടെ മെച്ചപ്പെട്ട ഭാവിക്കും, നിലവിലെ സാഹചര്യം എത്രമാത്രം പ്രതികൂലസ്വാധീനമാണ് ചെലുത്തുന്നതെന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ 15 വർഷങ്ങൾക്കുള്ളിൽ, ഏതാണ്ട് അഞ്ച് വലിയ അക്രമങ്ങളും കോവിഡ് പ്രതിസന്ധിയും ചേർന്ന്, കുട്ടികളുടെ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഗാസ പ്രദേശത്ത് താമസിക്കുന്ന ഇരുപത് ലക്ഷം ആളുകളിൽ 47 ശതമാനം പേർ കുട്ടികളാണ്. ഇവരിൽ ഏതാണ്ട് ഏതാണ്ട് എട്ടു ലക്ഷം പേരും ഉപരോധമില്ലാത്ത ജീവിതം അറിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച കണക്കുകൾ വിശദീകരിക്കവേ, അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധയും ഇതിലേക്ക് ആവശ്യമാണെന്ന് സേവ് ദി ചിൽഡ്രൻ അധിനിവേശപലസ്തീനിയൻ പ്രദേശങ്ങൾക്കായുള്ള ഡയറക്ടർ ജേസൺ ലീ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ജൂൺ 2022, 16:32