വിശുദ്ധ നാട്ടിലെ ആക്രമണങ്ങളിൽ ജെറുസലേം ലത്തീൻ പാത്രീയാർക്കീസിൻറെ ആശങ്ക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധ നാട്ടിൽ നടക്കുന്ന ആക്രമണങ്ങൾ ഉക്രൈയിൻ യുദ്ധവാർത്തകളിൽ മുങ്ങിപ്പോകുകയാണെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ആർച്ച്ബിഷപ്പ് പിയെർബത്തീസ്ത പിത്സബാല്ല.
ഇക്കഴിഞ്ഞ രണ്ടു മാസങ്ങളിലായി അവിടെ അരങ്ങേറിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് അറുപതുപേർക്കെങ്കിലും ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും അവരിൽ പലസ്തീൻകാരും ഇസ്രായേൽക്കാരും ഉണ്ടെന്നും അദ്ദേഹം പറയുന്നു.
ഇസ്രായേൽ-പലസ്തീൻ ജനതകളുടെ സ്വയം നിർണ്ണയനാവകാശവും അവരുടെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഔന്നത്യവും ആദരിക്കപ്പെടുന്നതു വരെ ആക്രമണത്തിന് അറുതിയുണ്ടാകില്ല എന്ന ഒരു പ്രഖ്യാപനം രേഖാമൂലം നടത്താൻ ജറുസലേമിലെ നീതിസമാധാന സമിതിയെ പ്രേരിപ്പിച്ചെങ്കിൽ അത് ആശങ്കയുളവാക്കുന്ന ഒരു കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: