ബ്രസീൽ: കാണാതായ മാധ്യമപ്രവർത്തകനെയും തദ്ദേശിയ അവകാശ വിദഗ്ധനെയും കൊലപ്പെടുത്തിയതാണെന്ന് മൽസ്യതൊഴിലാളി ഏറ്റുപറഞ്ഞു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കുറ്റസമ്മതം നടത്തിയ മത്സ്യത്തൊഴിലാളി ഉദ്യോഗസ്ഥരെ കൂട്ടിക്കൊണ്ടുപോയ കാട്ടിലെ വിദൂരത്തുള്ള രഹസ്യ ശ്മശാനത്തിൽ നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു.
ഛിന്നഭിന്നമായ മൃതദേഹങ്ങൾ ഇതുവരെ ഫോറൻസിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെങ്കിലും, ജൂൺ അഞ്ചിന് കാണാതായ മാധ്യമപ്രവർത്തകൻ ടോം ഫിലിപ്സിനും സ്വദേശി ബ്രൂണോ പെരേരയ്ക്കും വേണ്ടിയുള്ള തിരച്ചിൽ ഇപ്പോൾ അവസാനിപ്പിച്ചു.
ഇറ്റാക്കോയ് നദിയിൽ അവരുടെ ബോട്ടിൽ തദ്ദേശീയ പ്രദേശമായ ജവാരി താഴ്വരയിലേക്കു പ്രവേശിക്കുന്നയിടത്തു വച്ചാണ് അവരെ അവസാനമായി കണ്ടത്. പെറുവിന്റെ അതിർത്തിയോടു ചേർന്നുള്ള ആമസോൺ മഴക്കാട്ടിലെ ഈ വിദൂര പ്രദേശത്തിന്റെ പല ഭാഗങ്ങളിലും മയക്കുമരുന്ന് കടത്ത്, അനധികൃത മീൻപിടുത്തം, വനനശീകരണത്തിന് കാരണമാകുന്ന അനധികൃത മരം മുറിക്കൽ, അനധികൃത സ്വർണ്ണ ഖനനം എന്നിവ വ്യാപകമാണ്.
പ്രതിയുടെ കുറ്റസമ്മതം
മത്സ്യത്തൊഴിലാളിയായ അമറിൽ തോ നാകോസ്റ്റ ദെ ഒലിവിയേര കൊലപാതകം ഏറ്റുപറയുകയും മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്ത വനമേഖലയിലെ വിദൂര സ്ഥലത്തേക്ക് തങ്ങളെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തതായി പോലീസ് വിചാരണ കുറ്റന്വേഷകൻ എഡ്വാർഡോ അലക്‌സാണ്ടർ ഫോണ്ടസ് പറഞ്ഞു.
അറസ്സിലായിരുന്ന സഹോദരൻ ഒസെനേ തനിക്ക് കൊലപാതകത്തിലുള്ള പങ്ക് നിഷേധിച്ചു. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കുമെന്നും പോലീസ് പറഞ്ഞു.
ആമസോണിയയിലെ തദ്ദേശീയ ജനങ്ങളോടുള്ള ആദരവോടും എല്ലാ മര്യാദകളും പാലിച്ചുകൊണ്ടും സുസ്ഥിര വികസനത്തെക്കുറിച്ച് താൻ എഴുതുന്ന ഒരു പുസ്തകത്തിനായുള്ള ഗവേഷണത്തിലായിരുന്നു ടോം ഫിലിപ്സ്. എന്നാൽ വിവേകശൂന്യമായ അക്രമത്തിന്റെ ഈ ക്രൂരസംഭവത്തിൽ ടോമിനും സഹപ്രവർത്തകനായ ബ്രൂണോ പെരേരയ്ക്കും അവരുടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: