ബ്രസീൽ: കാണാതായ മാധ്യമപ്രവർത്തകന്റെയും തദ്ദേശീയ അവകാശ വിദഗ്ദ്ധന്റെയും മൃതദേഹം കണ്ടെത്തി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഈ രണ്ടു പേർക്കുമായി നടത്തിയ തിരച്ചിലിൽ വന്ന ഏകോപനമില്ലായ്മയെ കുറിച്ച് തദ്ദേശീയ നേതാക്കൾ രോഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ, അവർക്ക് എന്താണ് സംഭവിച്ചതെന്നും, അതിന്റെ സാഹചര്യങ്ങൾ കണ്ടെത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നത്.
സാവോ റാഫേൽ സമൂഹത്തെ സന്ദർശിച്ചതിന് ശേഷം ആമസോൺ നദിയുടെ അതിര് ചേർന്ന് കിടക്കുന്ന അത്താലിയ ദോ നോർത്തേ പട്ടണത്തിലേക്ക് മടങ്ങുമ്പോഴാണ് രണ്ടുപേരും അപ്രത്യക്ഷരായത്. അവർ സഞ്ചരിച്ചിരുന്ന ബോട്ട് പുതിയതും, ഇന്ധനം നിറയെ ശേഖരിച്ചിരുന്നതുമായിരുന്നു. പരിചയസമ്പന്നരും, പ്രഗത്ഭരായ നാവികരും, പ്രദേശവുമായി പരിചയമുള്ളവരുമായ ഇരുവരും പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത തദ്ദേശീയ പ്രദേശ (Indigenous area)ത്തേക്ക് കടന്നിരുന്നില്ല.
നദിയിൽ നിന്നും ലഭിച്ച അവരുടെ ശാരീരവശിഷ്ടങ്ങളിൽ ഫോറൻസിക് പരിശോധനകൾ തുടരുകയാണ്. കാണാതാകുന്നതിന്റെ തലേദിവസം അവർക്ക് നേരെ തോക്ക് ചൂണ്ടി കാണിക്കുന്നത് കണ്ട ഒരു മത്സ്യത്തൊഴിലാളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. എന്നാൽ ഇയാൾ പീഡിപ്പിക്കപ്പെട്ടുവെന്നും ബോട്ടിൽ കണ്ട രക്തക്കറ പന്നിയെ കൊന്നതിൽ നിന്നുള്ളതാണെന്നും ബന്ധുക്കൾ അവകാശപ്പെടുന്നു. ഈ കേസ് പരിഹരിക്കുന്നതിനായുള്ള കടുത്ത സമ്മർദ്ദത്തിൽ, കര, നാവിക, ആഭ്യന്തര സുരക്ഷ, പോലീസ് സേനകളും തദ്ദേശീയരായ സന്നദ്ധപ്രവർത്തകരും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
പ്രകൃതി വിഭവങ്ങളുടെ കൊള്ള
മയക്കുമരുന്ന് കടത്ത് കൂടാതെ ആമസോണിലെ പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കുന്ന അനധികൃതമായ മീൻപിടിത്തം, മരംമുറിക്കൽ, അമിതമായ റബ്ബർ ടാപ്പിംഗ് എന്നിവയാണ് സംരക്ഷണം ആഗ്രഹിക്കുന്നവർ അവരുടെ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന അപകടകരമായ ഘടകങ്ങൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: