തിരയുക

അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള ചിത്രം അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള ചിത്രം 

അഫ്ഗാൻ ഭൂകമ്പം: ആയിരക്കണക്കിന് കുട്ടികൾ അപകടഭീതിയിലെന്ന് യൂണിസെഫ്

ജൂൺ 22 രാവിലെ അഫ്ഗാനിസ്ഥാനിലെ പക്തിക, ഖോസ്റ്റ് പ്രവിശ്യകളിൽ ശക്തമായ ഭൂകമ്പമുണ്ടാത്തിൽ നിരവധി പേർ മരണമടഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂൺ 22 ബുധനാഴ്ച, അഫ്ഗാനിസ്ഥാനില പക്തിക, ഖോസ്റ്റ് പ്രവിശ്യകളിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന്, അവിടങ്ങളിലെ ആയിരക്കണക്കിന് കുട്ടികൾ അപകടഭീതിയിലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനിലെ യൂണിസെഫ് പ്രതിനിധി മുഹമ്മദ് അയോയ, നടത്തിയ പ്രസ്താവനയിൽ, ഈ ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെങ്കിലും, സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ മരണമടഞ്ഞതായി വ്യക്തമാക്കി.നിരവധി വീടുകളും ഈ ഭൂകമ്പത്തിൽ തകർന്നു.

ജൂൺ 22-ന് രാവിലെ വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെ, അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും പരിക്കേറ്റവരെയും ഫ്രാൻസിസ് പാപ്പാ അനുസ്മരിക്കുകയും, അവരോട് സഹാനുഭൂതി അറിയിക്കുകയും ചെയ്‌തിരുന്നു. എല്ലാവരുടെയും സഹായത്തോടെ അഫ്ഗാൻ ജനതയുടെ ഇപ്പോഴത്തെ സഹനം ലഘുവാക്കി മാറ്റാമെന്ന് പാപ്പാ പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസത്തെ ഈ ഭൂകമ്പത്തിൽ ഏതാണ്ട് ആയിരത്തോളം ആളുകൾ മരണമടഞ്ഞതായും ആയിരത്തിയഞ്ഞൂറോളം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.

പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷകൾ നൽകുന്നതിനായി യൂണിസെഫും മാറ്റ് സംഘടനകളും മുന്നോട്ടിറങ്ങി. ആളുകളുടെ പ്രാഥമിക ആവശ്യങ്ങൾക്കായുള്ള വസ്തുക്കളും യൂണിസെഫ് വിതരണം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 June 2022, 15:46