തിരയുക

ഫ്രാൻസീസ് പാപ്പാ ഒരു കുടുംബത്തെ ആശീർവ്വദിക്കുന്നു ഫ്രാൻസീസ് പാപ്പാ ഒരു കുടുംബത്തെ ആശീർവ്വദിക്കുന്നു 

കുടുംബം: സ്നേഹവും ഉപവിയും പ്രസരിക്കുന്ന കേന്ദ്രം!

പത്താം ലോക കുടുംബസംഗമം, ജൂൺ 22-26 വരെ റോമിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പത്താം ലോകകുടുംബ സംഗമം സ്നേഹത്തിലേക്കുള്ള വിളി വീണ്ടും കണ്ടെത്തുന്നതിനുള്ള ഒരു അവസരമാണെന്ന് യൂറോപ്പിലെ കത്തോലിക്ക കുടുംബസംഘടനകളുടെ സംയുക്തസമിതിയുടെ (FAFC) പൊതുകാര്യദർശി നിക്കോള സ്പെരാൻത്സ.

കോവിദ് 19 മഹാമാരിയുടെ 2 വർഷങ്ങൾക്കു ശേഷം റോമിൽ ജൂൺ 22-26 വരെ നടക്കാൻ പോകുന്ന ഈ അന്താരാഷ്ട്ര കുടുംബ സമാഗമത്തെ അധികരിച്ച് വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

കുടുംബങ്ങൾ പ്രശ്നമല്ല പ്രതിവിധിയും സമാധാനം വളർന്നു പന്തലിക്കുന്ന വിദ്യാലയങ്ങളും സ്നേഹവും ഉപവിയും പ്രസരിക്കുന്ന കേന്ദ്രവുമാണെന്ന്  അതിശക്തം പ്രഖ്യാപിക്കുന്നതിനുള്ള അവസരമാണ് ഈ കുടുംബസംഗമമെന്നും സ്പെരാൻത്സ പറഞ്ഞു.

ഫ്രാൻസീസ് പാപ്പാ പറയുന്നതുപോലെ, മാറ്റത്തിൻറെ ഒരു കാലഘട്ടത്തിലാണ് നമ്മുടെ വാസമെന്നും കുടുംബത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഒരു വേളയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുവിശേഷവും ക്രിസ്തീയ വിവാഹവും ജീവിക്കുന്നതിൻറെ മനോഹാരിതയ്ക്ക് സാക്ഷ്യമേകാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നതിന് ഭവനങ്ങളിലേക്കു കടന്നു ചെല്ലാൻ നമുക്കു കഴിയേണ്ടതിൻറെ ആവശ്യകതയും സ്പേരാൻത്സ ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2022, 12:16