ഉക്രൈയിൻ, മതനേതാക്കൾ സമാധാന ദൗത്യവുമായി കിയെവിൽ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോക മതനേതാക്കളുടെ ഒരു ഉന്നത പ്രതിനിധിസംഘം യുദ്ധവേദിയായ ഉക്രൈയിനിൻറെ തലസ്ഥാന നഗരിയായ കിയെവിൽ എത്തി.
അന്നാട്ടിൽ റഷ്യ നടത്തുന്ന യുദ്ധത്തിന് അറുതിവരുത്തുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് സമാധാന ദൗത്യവുമായി അവർ അവിടെ എത്തിയിരിക്കുന്നത്.
ആംഗ്ലിക്കൻ സഭാകൂട്ടായ്മയെ പ്രതിനിധാനം ചെയ്ത് ബ്രിട്ടനിലെ ഡോർക്കിംഗിലെ ബിഷപ്പ് ജൊ ബൈലി, ഇറ്റലിയിലെ ഇസ്ലാം സമൂഹത്തിൻറെ സമിതിയായ കോറെയിസിൻറെ (COREIS) അദ്ധ്യക്ഷൻ, ഇമാം യാഹ്യ പല്ലവിച്ചീനി, കത്തോലിക്ക സന്ന്യാസീസന്ന്യാസിനികളുടെ പൊതുഅധികാരികളുടെ സമിതികളുടെ കീഴിലുള്ള, നീതി,സമാധാനം, സൃഷ്ടിയുടെ സമഗ്രത എന്നിവയ്ക്കായുള്ള സമിതിയുടെ സഹകാര്യദർശിയായ സന്ന്യാസിനി ഷീല കിൻസി എന്നിവരുൾപ്പടെ വിവിധരാജ്യക്കാരായ 16 പേരാണ് ഈ സംഘത്തിലുള്ളത്.
പോളണ്ടിലെ വർസ്വാ നഗരത്തിൽ നിന്നാണ് ഇവർ 10 മണിക്കൂറിലേറെ ദീർഘിച്ച ബസ് യാത്ര ചെയ്ത് കിയെവിൽ എത്തിയത്.
26-ന് അവർ വർസ്വായിലേക്ക് തിരികെപ്പോകും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: