ഐക്യരാഷ്ട്രസഭയുടെ, അഭയാർത്ഥികൾക്കായുള്ള ഉന്നത സമിതി, യു എൻ എച്ച് സി ആറിൻറെ മേധാവി ഫിലിപ്പൊ ഗ്രാന്തി. ഐക്യരാഷ്ട്രസഭയുടെ, അഭയാർത്ഥികൾക്കായുള്ള ഉന്നത സമിതി, യു എൻ എച്ച് സി ആറിൻറെ മേധാവി ഫിലിപ്പൊ ഗ്രാന്തി. 

സ്വഭവനം വിട്ടുപോകേണ്ടിവരുന്നവർ വർദ്ധിച്ചുകൊണ്ടിരിക്കുന്നു, യു എൻ എച്ച് സി ആർ!

പാർപ്പിടം വിടേണ്ടിവരുന്നവരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർദ്ധനവ് അസ്വസ്ഥ ജനകവും ഒപ്പം അപായസൂചനയേകുന്നതുമാണെന്ന് യു എൻ എച്ച് സി ആറിൻറെ മേധാവി ഫിലിപ്പൊ ഗ്രാന്തി .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ സ്വഭവനം  വിടാൻ നിർബന്ധിതരായവരുടെ സംഖ്യ ലോകത്തിൽ 10 കോടിയിലേറെയാണെന്ന് ഐക്യരാഷ്ട്രസഭയുടെ, അഭയാർത്ഥികൾക്കായുള്ള ഉന്നത സമിതി, യു എൻ എച്ച് സി ആർ (UNHCR).

ഉക്രൈയിനിൽ നടക്കുന്ന യുദ്ധം ആണ് ഈ ക്രമാതീതമായ വർദ്ധനവിന് കാരണമെന്ന് യു എൻ എച്ച് സി ആറിൻറെ മേധാവി ഫിലിപ്പൊ ഗ്രാന്തി വെളിപ്പെടുത്തി.

ഈ യുദ്ധം അന്നാട്ടിൽ മൂന്നു മാസത്തിനുള്ളിൽ 80 ലക്ഷംപേരുടെ പലായനത്തിനു നമിത്തമായി എന്നും അനിവാര്യമായ സഹായം കൊണ്ടു മാത്രം ഈ പ്രതിഭാസത്തിനു പരിഹാരം കാണാനാവില്ലെന്നും സമാധാനവും സുസ്ഥിരതയും ആണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

പാർപ്പിടം വിടേണ്ടിവരുന്നവരുടെ എണ്ണത്തിലുണ്ടായിട്ടുള്ള ഈ വർദ്ധനവ് അസ്വസ്ഥ ജനകവും ഒപ്പം അപായസൂചനയേകുന്നതുമാണെന്നും ഫിലിപ്പൊ ഗ്രാന്തി അഭിപ്രായപ്പെടുന്നു.

വിനാശകരമായ സംഘർഷങ്ങൾക്കും പീഢനങ്ങൾക്കും അന്ത്യംകുറിക്കാനും  പലായനം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന കാരണങ്ങളെ നേരിടാനും ഈ അപായസൂചന സഹായകമാകണമെന്ന് അദ്ദേഹം പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2022, 14:37