ഉക്രൈയിനിലെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കയാണെന്ന് യുണിസെഫ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിനിൽ 30 ലക്ഷം കുട്ടികൾക്ക് മാനവിക സഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF).
ഉക്രൈയിനിലെ മാനവികാവസ്ഥ വഷളായിക്കൊണ്ടിരിക്കയാണെന്നും അന്നാട്ടിൽ 1 കോടി 57 ലക്ഷത്തിലേറെ ആളുകൾക്ക് സഹായം ആവശ്യമുണ്ടെന്നും ഇവരിൽ 30 ലക്ഷവും കുഞ്ഞുങ്ങളാണെന്നും ഈ സംഘടന വ്യക്തമാക്കുന്നു.
റഷ്യ ഉക്രൈയിനു നേർക്ക് കഴിഞ്ഞ ഫെബ്രുവരി 24 മുതൽ നടത്തിവരുന്ന യുദ്ധത്തിൽ അന്നാട്ടിലെ 164 ആരോഗ്യസേവന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് യുണിസെഫ് വെളിപ്പെടുത്തി.
1 കോടി 80 ലക്ഷം ഡോളറിൻറെ, ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച്, 138 കോടിയിൽപ്പരം രൂപയുടെ അടിയന്തിരസഹായം ഈ സംഘടന ഏപ്രിൽ 26 വരെ അന്നാട്ടിലെത്തിച്ചിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, ഔഷധങ്ങൾ തുടങ്ങിയവയുൾപ്പെടുന്ന ഈ സഹായവുമായ 200 ലേറെ വലിയ ചരക്കുവാഹനങ്ങളാണ് അന്നാട്ടിലെത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: