വിൻസെൻഷ്യൻ കുടുംബത്തിൻറെ സാധുജന സേവന പ്രചാരണ പദ്ധതി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അപരന് ഉപകാരിയായിത്തീരാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയ ഒരു പ്രചാരണ പരിപാടിക്ക് വിൻസെൻഷ്യൻ കുടുംബം തുടക്കം കുറിച്ചു.
“അനുകമ്പയുള്ള ഹൃദയങ്ങളും ഉദാരമായ കരങ്ങളും” (Compassionate Hearts, Generous Hands) എന്നതാണ് ഈ പരിപാടിയുടെ ശീർഷകം.
പാവപ്പെട്ടവർക്ക് സേവനം ചെയ്തുകൊണ്ട് യേശുവിനെ പിൻചെല്ലുന്ന സംഘടനകളും സമർപ്പിതജീവിത സമൂഹങ്ങളുമുൾപ്പടെ നൂറ്റിയറുപതോളം സ്ഥാപനങ്ങളും നാല്പത് ലക്ഷത്തോളം വ്യക്തികളും ചേർന്നതാണ് അന്താരാഷ്ട്ര വിൻസെൻഷ്യൻ കുടുംബം.
പാവപ്പെട്ടവരെയും പരിത്യക്തരെയും കൂടുതൽ പ്രതികൂലസാഹചര്യങ്ങളിൽ കഴിയുന്നവരെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് ദൈവത്തെ സ്നേഹിക്കാനും സേവിക്കാനും തങ്ങൾ ശ്രമിക്കുകയാണെന്ന് വിൻസെൻഷ്യൻ കുടുംബത്തിൻറെ കാര്യാലയത്തിൻറെ രാജ്യാന്തര ഏകോപകനായ വൈദികൻ ജോ അഗസ്റ്റിൻ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: