ഉക്രയിനിൽ തൊള്ളായിരത്തോളം വിദ്യാലയങ്ങൾ തകർക്കപ്പെട്ടു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിൻ യുദ്ധം അന്നാട്ടിൽ ഇപ്പോഴുള്ള 55 ലക്ഷം കുട്ടികളുടെ വിദ്യഭ്യാസത്തിന് വിഘാതം സൃഷ്ടിച്ചിരിക്കുന്നുവെന്ന് “സേവ് ദ് ചിൽറൻ” (Save the Children) – “കുട്ടികളെ രക്ഷിക്കൂ” എന്ന അന്താരാഷ്ട്ര സംഘടന വെളിപ്പെടുത്തുന്നു.
അന്നാട്ടിൽ റഷ്യ യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതൽ അനുദിനം ശരാശരി 20-ലേറെ വിദ്യാലയങ്ങൾ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ഈ സംഘടന പറയുന്നു.
ഇതുവരെ അന്നാട്ടിൽ 869 വിദ്യാലയങ്ങൾ ഭാഗികമായും 83 എണ്ണം പൂർണ്ണമായും തകർക്കപ്പെട്ടതായി സേവ് ദ ചിൽറൻ വെളിപ്പെടുത്തുന്നു.
4 ലക്ഷം കുട്ടികളുണ്ടായിരുന്ന കിഴക്കെ ഉക്രയിനിൽ 43 ശതമാനം വിദ്യാലയങ്ങൾ ആക്രമിക്കപ്പെടുകയും ഖാർകിവിൽ 50 വദ്യാലയങ്ങൾ ബോംബാക്രമണത്തിൽ തകരുകയും ചെയ്തു.
കടിഞ്ഞാൺ കൈവിട്ടുപോയ ഈ യുദ്ധം വിദ്യാലയങ്ങളും ബാലവാടികളും വിവേചനരഹിതമായി തകർക്കുന്നത് അസഹനീയമാണെന്ന് ഈ സംഘടനയുടെ ഉക്രൈനിലെ ഘടകത്തിൻറെ മേധാവി പേത്തെ വ്വാൽസ് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: