തിരയുക

മെഡികയിലെ പോളണ്ട് -യുക്രേനിയൻ അതിർത്തിയിൽ  യുദ്ധ അഭയാർത്ഥികളായ കുട്ടികൾ. മെഡികയിലെ പോളണ്ട് -യുക്രേനിയൻ അതിർത്തിയിൽ യുദ്ധ അഭയാർത്ഥികളായ കുട്ടികൾ. 

യുക്രെയ്നിൽ കുട്ടികളുള്ള 52,000 കുടുംബങ്ങൾക്ക് യുണിസെഫിന്റെ ധനസഹായം

യൂണിസെഫും യുക്രേനിയൻ സാമൂഹ്യ നയ മന്ത്രാലയവും ചേർന്ന് മാർച്ച് മുപ്പത്തി ഒന്നിന് ആരംഭിച്ച ഒരു പുതിയ സംരംഭമാണ് ധനകൈമാറ്റ പരിപാടി. ഇത് വഴി യുക്രെയ്നിൽ കുട്ടികളെ സംരക്ഷിക്കാൻ പാടുപെടുന്ന 52,000 കുടുംബങ്ങളിലെ ഒരാൾക്ക് UAH 2,220 ($74) വീതം നൽകും.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

രണ്ട് വയസ്സിന് താഴെയുള്ള ഒരു കുട്ടി ഉൾപ്പെടെ മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളെയും അതുപോലെ തന്നെ വൈകല്യമുള്ള ഒരാൾ ഉൾപ്പെടെ രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളെയും സഹായിക്കാൻ ഈ പദ്ധതി  ലക്ഷ്യമിടുന്നു.

"ഈ ഭയാനകമായ സംഘർഷം കുട്ടികളുടെ ജീവിതത്തെ തകർത്തു, കുടുംബങ്ങൾ അതിജീവിക്കാൻ ശ്രമിക്കുന്നു എന്നു മാത്രമല്ല, അവരുടെ കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുകയും ചെയ്യുന്നു," യുക്രെയ്നിലെ യുണിസെഫ് പ്രതിനിധി മുറാത്ത് സാഹിൻ പറഞ്ഞു."യുണിസെഫിന്റെ ഈ ധനസഹായം  കുറച്ചെങ്കിലും ആശ്വാസം നൽകുമെന്നും എങ്കിലും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഫലപ്രദമായ പ്രതികരണമാണ് ഈ പണം കൈമാറ്റം എന്ന് വസ്തുതകൾ കാണിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, ഈ പണമിടപാടുകൾ വഴി ആഘാതങ്ങളെ നന്നായി നേരിടാനുള്ള അവരുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും, കുടുംബങ്ങളെ പൂർവ്വസ്ഥിതിയിലെത്തിക്കാനും കഴിയും. ഇത് ഈ സംരംഭത്തിന്റെ ആദ്യ ഘട്ടമാണ്. ഫണ്ടിന്റെ ലഭ്യതയെ ആശ്രയിച്ച് കൂടുതൽ കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും വ്യാപിപ്പിക്കാൻ യൂണിസെഫ് ലക്ഷ്യമിടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഏപ്രിൽ 2022, 13:26