സിറിയയിലെ അഹ് ഹോൽ അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങളുടെ അവസ്ഥയിൽ ആശങ്ക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സിറിയയിലെ അഹ് ഹോൽ അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ആശങ്കാജനകമെന്ന് “കുട്ടികളെ രക്ഷിക്കൂ” (SAVE THE CHILDREN) എന്ന സംഘടന.
സിറിയയുടെ വടക്കുകിഴക്കു ഭാഗത്തുള്ള ഈ അഭയാർത്ഥി കേന്ദ്രത്തിൽ അരങ്ങേറുന്ന വെടിവെയ്പ്പും കത്തിക്കുത്തും ഉൾപ്പടെയുള്ള വിവിധങ്ങളായ ആക്രമണങ്ങൾ കുഞ്ഞുങ്ങൾക്ക് മാനസികാഘതമേല്പിക്കുകയും അങ്ങനെ, അവർക്ക് ഉറക്കം നഷ്ടപ്പെടുകയും അവർ പേക്കിനാവുകാണുകയും ചെയ്യുന്നുവെന്ന് ഈ സംഘടന ആശങ്ക പ്രകടിപ്പിക്കുന്നു.
അൽ ഹോൽ അഭയകേന്ദ്രത്തിൽ കഴിയുന്ന 57000-ത്തിലേറേപ്പേരിൽ പകുതിയോളവും കുട്ടികളാണ്.
സിറിയക്കാരും ഇറാഖികളും കൂടുതലായുള്ള ഈ കേന്ദ്രത്തിൽ അനുദിനമെന്നോണം നടക്കുന്ന ആക്രമണങ്ങളിൽ 2019 മാർച്ചു മുതൽ നാളിതുവരെ 130 കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഈ സംഘടന വെളിപ്പെടുത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: