തിരയുക

കൊളംബിയയിലെ മെത്രാ൯ സമിതി അദ്ധ്യക്ഷ൯. കൊളംബിയയിലെ മെത്രാ൯ സമിതി അദ്ധ്യക്ഷ൯. 

കൊളംബിയ മെത്രാന്മാർ: ബുവേനാവെന്തുരായിൽ രാജ്യത്തിന്റെ അധികാര സാന്നിധ്യം കൂടുതൽ വേണം

പ്രദേശത്ത് അക്രമം, കുടിയൊഴിപ്പിക്കൽ, തടവിലാക്കൽ എന്നിവ വർധിച്ചതിനെ തുടർന്ന് നഗരത്തിലെ മെത്രാൻ കൊളംബിയൻ സർക്കാരിനോടു "അനധികൃത സമൂഹങ്ങൾ മാത്രംഅവിടെ അധികാര പ്രയോഗം നടത്തുന്നത് അനുവദിക്കരുത് " എന്ന് ശക്തമായി അഭ്യർത്ഥിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ഞങ്ങൾക്ക് ഭരണകൂടത്തിന്റെ സാന്നിധ്യം ആവശ്യമാണ്, ദേശീയ സൈന്യത്തിന്റെ സ്ഥിരമായ സാന്നിധ്യം ആവശ്യമുണ്ട് കൂടാതെ പിന്നീട് പൊതുവായ  സംരംഭങ്ങൾ വഴി സാമൂഹിക നിക്ഷേപങ്ങളും, വികസനവും, സ്കൂളുകളും മെച്ചപ്പെടുത്തുക, ഗതാഗതം, അരി, കൊക്കോ, മറ്റ് നിയമപരമായ വിളകൾ എന്നിവ കൃഷി ചെയ്യന്ന കർഷകർക്ക് സഹായവും പിന്തുണയും നൽകണം”എന്നും അഭ്യർത്ഥനയിൽ സൂചിപ്പിച്ചു.

കൊളംബിയൻ പസഫിക് തീരത്തെ തുറമുഖ നഗരമായ ബുവേനാവെന്തുരായിലെ മെത്രാൻ മോൺ. റൂബൻ ഡാരിയോ ജറാമില്ലോ മൊണ്ടോയ, കൊളംബിയൻ മെത്രാൻ സമിതിയുടെ ആശയ വിനിമയ വിഭാഗത്തിന്റെ വെബ്പേജിൽ സർക്കാരിനെ അഭിസംബോധന ചെയ്ത് അദ്ദേഹത്തിന്റെ രൂപതയുടെ പ്രദേശത്ത് എന്താണ് സംഭവിക്കുന്നതെന്നറിയിച്ചു.

മയക്കുമരുന്ന് കടത്തുകാർ കർഷകർക്ക് വിത്ത് നൽകിയും, സാങ്കേതിക സഹായം, സാമ്പത്തിക സംവിധാനങ്ങൾ മുതലായവ ഉപയോഗിച്ചും കൊക്ക നട്ടുപിടിപ്പിക്കാൻ സഹായിക്കുന്നത് എത്രത്തോളം അന്യായമാണെന്ന് മെത്രാൻ  ഊന്നിപ്പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരാണ്  ഈ പ്രദേശങ്ങളിൽ ഈ കർത്തവ്യം വഹിക്കുന്നത്, അല്ലാതെ സർക്കാരല്ല എന്നും  ഇത് ന്യായമല്ലെന്നും  മെത്രാൻ വ്യക്തമാക്കി.

ബുവേനാവെന്തുരായിൽ അക്രമവും, കുടിയൊഴിപ്പിക്കലും, തടവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു അതിനാൽ, കൊളംബിയയിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ബ്യൂണവെന്തുറയിൽ അക്രമം അവസാനിക്കുന്നില്ല, ഇവിടം മുനിസിപ്പാലിറ്റിയിലെ അനധികൃത സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു, അദ്ദേഹം എഴുതി. 

നഗര-ഗ്രാമ പ്രദേശങ്ങളുടെ സാമൂഹികവും പ്രാദേശികവുമായ നിയന്ത്രണം

സാമൂഹിക നേതാക്കളുടെ പലായനം, തടവിലാക്കൽ, നിർബന്ധിത റിക്രൂട്ട്‌മെന്റുകൾ, ഭീഷണികൾ, കൊലപാതകങ്ങൾ എന്നിവയാണ് ഏറ്റുമുട്ടലുകളുടെ ഫലങ്ങൾ.

മോൺസിഞ്ഞോർ ജറാമില്ലോ മോണ്ടോയ, വെരേദ സാൻ ഇസിഡ്രോയിലെ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്തുകൊണ്ട് നാഷണൽ ലിബറേഷൻ ആർമി (ELN), പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്ന നിരവധി പോരാട്ടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അവിടം വിട്ടുപോകാൻ അവരോടു ആവശ്യപ്പെട്ടതെങ്ങനെയെന്ന് റിപ്പോർട്ട് ചെയ്തു. ഇക്കാരണത്താൽ, ആളുകൾ പോകുകയും, ഓശാന ഞായറാഴ്ചയ്ക്ക് ഒരാഴ്ച മുമ്പ് ബുവേനാവെന്തുരായിലെ കൊളിസിയോ ക്യൂബിയർട്ടോ എൽ ക്രിസ്റ്റലിൽ 200 ഓളം കുടിയിറക്കപ്പെട്ട ആളുകൾ എത്തുകയും ചെയ്തു. ബുദ്ധിമുട്ടിലായ ആളുകൾക്ക് ഭക്ഷണവും പ്രാഥമിക ആവശ്യങ്ങളും നൽകി രൂപത സോഷ്യൽ പാസ്റ്ററൽ സഹായിച്ചു.

ബുവേനാവെന്തുരാ മുനിസിപ്പാലിറ്റിയിലെ ബാജോ കാലിമയിലെ സമൂഹങ്ങൾ - തുടർച്ചയായ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള നിരന്തരമായ ഭയത്തിലും ഉത്കണ്ഠയിലും ജീവിക്കുന്നു. അതിനാൽ 400 അല്ലെങ്കിൽ 500 ഓളം നിവാസികളുള്ള മുഴുവൻ ഗ്രാമങ്ങളും ഇന്ന് പ്രായോഗികമായി ശൂന്യമാണ്.

പ്രദേശത്തെ ഗ്രാമങ്ങളിൽ ഇപ്പോൾ ആരുമില്ല അല്ലെങ്കിൽ ജനസംഖ്യ പരിമിതപ്പെടുത്തിയിരിക്കുന്നു. ഛോട്ടാസ്, എസ്പാർട്ടാനോസ് ഗ്രൂപ്പുകൾ തമ്മിൽ പ്രദേശത്തിനായുള്ള തർക്കം സൃഷ്ടിച്ച നഗരത്തിലെ അക്രമവും ഇതിനോടു കൂട്ടിച്ചേർത്തുകൊണ്ട്, "ഇത് പ്രാദേശിക ക്രിമിനൽ ഗ്രൂപ്പുകളാണ്," നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനോടു അപ്പീൽ

ഈ ദുഷ്‌കരമായ സാഹചര്യത്തെ അഭിമുഖീകരിച്ച മോൺ.ജറമില്ലോ മോണ്ടോയ ഈ മേഖലയിൽ സർക്കാറിന്റെ സാന്നിധ്യം ആവശ്യപ്പെട്ടു. "ഈ പ്രദേശങ്ങൾ ദേശീയ ക്രമത്തിന് പുറത്താകുന്നത് അനുവദിക്കരുത് - അതേ പോലെ നിയമവിരുദ്ധമായ സംഘങ്ങൾ മാത്രമേ അവിടെ അധികാരം പ്രയോഗിക്കുന്നുള്ളൂ എന്ന നിലയും ഉണ്ടാവരുത്," അദ്ദേഹം നിഷ്കർഷിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 April 2022, 20:41