ജീവകാരുണ്യസഹായമെത്തിക്കുന്നതിന് വെടിനിറുത്തണമെന്ന് യുണിസെഫ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രയിനിൽ യുദ്ധം മൂലം കുട്ടികളുടെ അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരിക്കയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF).
ആകയാൽ, ജീവകാരുണ്യസഹായം എത്തിക്കുന്നതിനു വേണ്ടി സൈനിക നടപടികൾ തല്ക്കാലമായിട്ടെങ്കിലും നിറുത്തിവയ്ക്കണമെന്ന് ഈ സംഘടന അഭ്യർത്ഥിക്കുന്നു.
ആശുപത്രികളും വിദ്യാലയങ്ങളും ജനവാസകേന്ദ്രങ്ങളും ജലവിതരണസംവിധാനങ്ങളുമെല്ലാം ആക്രമിക്കപ്പെടുന്ന വിവരങ്ങളാണ് എത്തുന്നതെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു.
പൗരന്മാർക്കും പൗരജീവിത സംവിധാനങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുകയും കുട്ടികൾ ആക്രമിക്കപ്പെടാതിരിക്കുന്നതിന് നൈയമിക ധാർമ്മിക വ്യവസ്ഥകൾ പാലിക്കുകയും ചെയ്യണമെന്ന് ഈ സംഘടന പോരാട്ടത്തിലേർപ്പെട്ടിരിക്കുന്നവരോട് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.
അവിടെ കുഞ്ഞുങ്ങൾ മരിച്ചുവീഴുകയും അവർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്നും ചുറ്റും നടക്കുന്ന ആക്രമണങ്ങൾ അവർക്ക് മാനസികാഘാതമേല്പിക്കുന്നുണ്ടെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: