റഷ്യയുടെ ആക്രമണം നടക്കുന്ന ഉക്രയിനിൽ നിന്ന്  പലായനം ചെയ്ത കുഞ്ഞുങ്ങൾ! റഷ്യയുടെ ആക്രമണം നടക്കുന്ന ഉക്രയിനിൽ നിന്ന് പലായനം ചെയ്ത കുഞ്ഞുങ്ങൾ!  

യുദ്ധവേദിയിൽ നിന്ന് പലായനം ചെയ്യുന്ന കുഞ്ഞുങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കപ്പെടണം!

യൂണിസെഫിൻറെയും യുഎൻഎച്ച്സിആറിൻറെയും അഭ്യർത്ഥന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധവേദിയായ ഉക്രയിനിൽ നിന്ന് ഒറ്റയ്ക്കോ, മാതാപിതാക്കളിൽ നിന്ന് വേർപട്ടോ പലായനം ചെയ്ത കുഞ്ഞുങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതിൻറെ ആവശ്യകത ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യൂണിസെഫും (UNICEF) ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ഉന്നത സമിതി, യു എൻ എച്ച് സി ആറും ( UNHCR) ചൂണ്ടിക്കാട്ടുന്നു.

ദശലക്ഷത്തിലേറെപ്പേരാണ് ഉക്രയിനിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നതെന്നും ഇവരിൽ ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾ ആയിരക്കണക്കിനാണെന്നും ഇവർ അക്രമത്തിനും ചൂഷണത്തിനും ഇരകളായിത്തീരുന്ന അപകടം ഏറെയാണെന്നും, അതുപോലെതന്നെ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ മനുഷ്യക്കടത്ത് ശക്തിപ്പെടുന്ന അപകടവുമുണ്ടെന്നും ഈ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.

അയൽ രാജ്യങ്ങൾ ഇത്തരം കുഞ്ഞുങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന കരുതലിന് ഈ സംഘടനകൾ നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 March 2022, 14:26