തിരയുക

യുക്രെയ്നിലെ യുദ്ധഭൂമിയിൽ നിൽക്കുന്ന കുട്ടികൾ. യുക്രെയ്നിലെ യുദ്ധഭൂമിയിൽ നിൽക്കുന്ന കുട്ടികൾ.  

യുക്രെയ്ൻ: കാരിത്താസ് ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും സാമൂഹ്യ പ്രവർത്തന ശൃംഖലയിൽ നിന്നും സഹായമെത്തുന്നു

കാരിത്താസ് സാമൂഹിക പ്രവർത്തന ശൃംഖലയും കത്തോലിക്കാ സഹായ ഏജൻസിയായ കഫോഡും ചേർന്ന് യുദ്ധ സംഘർഷത്താൽ പീഡിതരായ യുക്രേനിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രാദേശിക പ്രവർത്തകർക്കൊപ്പം കാരിത്താസ് യൂറോപ്പിന്റെ പ്രതിബദ്ധ

യുദ്ധത്താൽ വലയുന്ന യുക്രേനിയൻ ജനതയുടെ ആവശ്യങ്ങളോടു ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ സഭ ഏകീകൃതമായും ഒരുമിച്ചും പ്രതികരിച്ചു. ഇത് യുക്രെയ്നിലെ കാരിത്താസിൽ നിന്നും ആരംഭിച്ച് സാമൂഹിക പ്രവർത്തന ശൃംഖലയിലൂടെയും കഫോഡിലൂടെയും നിലവിലുള്ള മാനുഷിക സംഘടനുകളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു.

യുദ്ധ അഭയാർത്ഥികൾക്ക് സ്വാഗതം

“യുക്രെയ്നിലെ വർദ്ധിച്ചുവരുന്ന പരിഭ്രാന്തിയെ തങ്ങൾ പ്രാർത്ഥനകളോടെ പിന്തുടർന്നുവെന്നും അഭയാർത്ഥികൾക്ക് പിന്തുണ നൽകാൻ അയൽരാജ്യങ്ങളിലെ കാരിത്താസ് ഉൾപ്പെടെ മറ്റ് സമാന സംഘടനകളോടും നിരന്തരം ബന്ധപ്പെടുന്നുവെന്നും രണ്ടിടങ്ങളിലേയും സംഘടനകളും പറഞ്ഞു. കൂടാതെ, ഇംഗ്ലണ്ടിൽ അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനും കുടുംബ പുനഃരേകീകരണത്തിനുമുള്ള സാധ്യതയ്ക്കായി സർക്കാരും പ്രവർത്തിക്കുന്നു. അതിനാൽ അഭയാർത്ഥികളെ പിന്തുണയ്ക്കാനുള്ള കത്തോലിക്കാ സമൂഹത്തിന്റെ  പ്രാപ്തിയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിൽ കാരിത്താസ് സാമൂഹ്യ ശൃംഖലയുടെ പ്രവർത്തനം വളരെ പ്രധാനമാണ്.

കാരിത്താസ് യൂറോപ്പിന്റെ ഉത്തരവാദിത്തത്തോടുള്ള അഭ്യർത്ഥന

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അടിസ്ഥാന മനുഷ്യാവകാശ മാനദണ്ഡങ്ങളും പാലിക്കാനുള്ള സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികൾക്കുള്ള ഉത്തരവാദിത്വം കാരിത്താസ് യൂറോപ്പ് അഭിസംബോധന ചെയ്‌ത് അത്യാഹിത അഭ്യർത്ഥന നടത്തി. യുക്രെയ്നിലെ വലിയ തോതിലുള്ള സൈനിക ഇടപെടലിനെയും സാധാരണ  ജനങ്ങൾക്കെതിരായ ക്രൂരമായ ആക്രമണത്തെയും സംഘടന ശക്തമായി അപലപിച്ചു. സമീപ ദിവസങ്ങളിൽ തങ്ങൾ സാക്ഷ്യം വഹിച്ച പൗരന്മാരുടെ ജീവിതത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള വൻ ആക്രമണങ്ങളെ അപലപിക്കുകയും അത്തരം ആക്രമണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സ്ഥിരതയെയും സമാധാനത്തെയും അപകടപ്പെടുത്തുകയും അന്താരാഷ്ട്ര നിയമത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ചൂണ്ടികാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 മാർച്ച് 2022, 13:00