തിരയുക

അഭയാർത്ഥികളായ കുഞ്ഞുങ്ങൾ. അഭയാർത്ഥികളായ കുഞ്ഞുങ്ങൾ.  

യുക്രെയ്ൻ: കുട്ടികളെ സംരക്ഷിക്കുക- 400,000 കുട്ടികൾ സുരക്ഷിതത്വം തേടി പലായനം ചെയ്യുന്നു

യുക്രെയ്നിൽ നിന്ന് സുരക്ഷിതത്വം തേടി 400,000 കുട്ടികൾ രാജ്യം വിടുന്നുവെന്നും അവരുടെ മുന്നിൽ പട്ടിണി, മനുഷ്യക്കടത്ത്, ദുരുപയോഗം എന്നിവയുടെ അപകടസാധ്യതയുണ്ടെന്നും സേവ് ദി ചിൽഡ്രൻ വെളിപ്പെടുത്തി. കുടാതെ സ്ഫോടനങ്ങളാൽ അവർ ആക്രമിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യുക്രെയ്നിലെ റഷ്യൻ സൈനിക നടപടിയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ  ജനങ്ങളുടെ എണ്ണം ദശലക്ഷത്തിൽ എത്തിയതിനെത്തുടർന്ന് കിഴക്കൻ യൂറോപ്പിലെ പ്രതിസന്ധി പ്രദേശത്തെ കുറഞ്ഞത് 400,000 കുട്ടികളെങ്കിലും മറ്റെവിടെയെങ്കിലും സുരക്ഷ തേടിയിറങ്ങി. ഇങ്ങനെ ഇറങ്ങിയ കുട്ടികളുടെ മുന്നിൽ പട്ടിണി, രോഗം, മനുഷ്യകടത്ത്, ദുരുപയോഗം  എന്നിവയുടെ അപകടസാധ്യതയുണ്ടെന്ന് സേവ് ദി ചിൽഡ്രൻ വെളിപ്പെടുത്തി.

അപകടസാധ്യതയുള്ള പെൺകുട്ടികളെയും ആൺകുട്ടികളെയും രക്ഷിക്കാനും അവർക്ക് ഭാവി ഉറപ്പുനൽകാനും നൂറ് വർഷത്തിലേറെയായി പോരാടുന്ന സംഘടനയായ സേവ് ദി ചിൽഡ്രൻ പറയുന്നതനുസരിച്ച് റൊമാനിയ, പോളണ്ട്, മോൾഡോവ, ഹംഗറി, സ്ലൊവാക്യ, ലിത്വാനിയ എന്നിവിടങ്ങളിൽ എത്തിയ അഭയാർത്ഥികളിൽ 40%  തങ്ങളെത്തന്നെ രക്ഷിക്കാൻ  അവർ ധരിച്ചിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും ഇല്ലാത്തവരാണെന്ന് പറഞ്ഞു.

ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, യുക്രെയ്ൻ വിടാൻ ഇതിനകം ഒരു ദശലക്ഷം ആളുകൾ അതിർത്തി കടന്നിട്ടുണ്ട്. ഈ സംഖ്യയിൽ ഇപ്പോഴും രാജ്യത്ത് കഴിയുന്ന ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ ഉൾപ്പെടുത്തിയിട്ടില്ല. യൂറോപ്പിൽ ഈ പലായനത്തിന്റെ തോത് നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. നാട് വിട്ടോടിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ വലിയ ഒഴുക്ക് അതിർത്തി ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂറും നീണ്ട നിരയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സ്‌കൂളുകളോ, സമ്മേളന കേന്ദ്രങ്ങളോ, സ്വകാര്യവീടുകളോ, ക്യാമ്പുകളോ പോലുള്ള സ്ഥലങ്ങളിൽ പുനഃക്രമീകരിച്ചവയിലേക്കാണ് യുക്രെയ്‌നിൽ നിന്ന് വരുന്ന അഭയാർത്ഥികളെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികൾ വീടുകളിൽ നിന്ന് പലായനം ചെയ്യാനും സുരക്ഷിതത്വം തേടാനും നിർബന്ധിതരാകുമ്പോൾ, അവർ മനുഷ്യകടത്ത്, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ദുരുപയോഗം, കടുത്ത മാനസിക ക്ലേശങ്ങൾ എന്നിവയ്ക്ക് വിധേയരാകുമെന്ന് തങ്ങൾക്കറിയാം," എന്ന് സേവ് ദി ചിൽഡ്രൻ ഡയറക്ടർ ഐറിന സഘോയൻ പറഞ്ഞു. ചില കുട്ടികളും കുടുംബങ്ങളും ഇപ്പോഴുള്ളതുപോലെ തണുപ്പിലും പാർപ്പിടമില്ലാതെ പുറത്തുപോകാൻ നിർബന്ധിതരാകുന്നു എന്നതും അംഗീകരിക്കാനാവില്ല. ഹൈപ്പോഥെർമിയ(കടുത്ത കുളിര് അനുഭവപ്പെടുന്ന അസാധാരണ അവസ്ഥ) പോലുള്ള രോഗങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് തങ്ങൾ വളരെയധികം ആശങ്കാകുലരാണ്," ഡയറക്ടർ കൂട്ടിച്ചേർത്തു.

കുട്ടികളുടെ വീടുകളും സ്‌കൂളുകളും സമൂഹങ്ങളും നശിപ്പിക്കപ്പെട്ടു. അവർ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വേർപിരിഞ്ഞു. ഒരൊറ്റ ആഴ്‌ചകൊണ്ട് യുദ്ധം അവരുടെ ജീവിതത്തെയും അവരുടെ ഏറ്റവും പ്രിയപ്പെട്ടതെല്ലാം തകർത്തു. ഇപ്പോൾ, അയൽരാജ്യങ്ങളിലേക്ക് പ്രവേശിക്കുന്ന ഈ കുട്ടികളെല്ലാവരും സംരക്ഷിക്കപ്പെടുകയും ജീവൻ രക്ഷിക്കുന്ന ഭക്ഷണം, ശുദ്ധജലം, പാർപ്പിടം, അവരുടെ മാനസികാരോഗ്യത്തിന് പിന്തുണ എന്നിവ  അവർക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്നാൽ നമ്മുടെ കൺമുന്നിൽ വികസിക്കുന്ന ദുരന്തം അവസാനിക്കുന്നില്ല. അക്രമം അവസാനിക്കുന്നതുവരെ, കുട്ടികളും അവരുടെ കുടുംബങ്ങളും സുരക്ഷിതരായിരിക്കും. ഏത് സംഘട്ടനത്തിലും ഏറ്റവും വലിയ ഭാരം വഹിക്കുന്നത് കുട്ടികളാണ്.എന്ത് വിലകൊടുത്തും നാം അത് അവസാനിപ്പിക്കണം എന്ന് സേവ് ദി ചിൽഡ്രൻ വെളിപ്പെടുത്തി.

റൊമാനിയയിൽ, സേവ് ദി ചിൽഡ്രൻ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും യുക്രെയ്നിന്റെ അതിർത്തിയിലും സ്വീകരണ കേന്ദ്രങ്ങളിലും എത്തിച്ചേരുന്ന അഭയാർത്ഥികളെ അടിസ്ഥാന ആവശ്യങ്ങളുടെ വിതരണവും മറ്റ് പിന്തുണാ സേവനങ്ങളുമായി സഹായിക്കുന്നു. പോളണ്ടിൽ, സാഹചര്യം വിലയിരുത്തുന്നതിനും കഴിയുന്നത്ര വേഗത്തിൽ ആവശ്യങ്ങളോടു പ്രതികരിക്കുന്നതിനും പ്രാദേശിക പങ്കാളികളുമായി സംഘടന ഏകോപിപ്പിക്കുന്നു.

യുക്രെയ്നിൽ, സേവ് ദി ചിൽഡ്രൻ 2014 മുതൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ മാനുഷിക സഹായം നൽകുന്നു. അവരെ മാനസികമായും, അവരുടെ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തെയും പിന്തുണയ്ക്കുന്നു. കൂടാതെ ശൈത്യകാല കിറ്റുകളും ശുചിത്വ കിറ്റുകളും വിതരണം ചെയ്യുകയും  കുടുംബങ്ങൾക്ക് പണം നൽകുകയും ചെയ്യുന്നുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 March 2022, 14:07