തിരയുക

പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത  

ദൈവമാതാവിന്റെ വ്യാകുലപ്രലാപം - 2

ഈശോസഭാ വൈദികനായിരുന്ന അർണോസ് പാതിരി രചിച്ച ആദ്യകൃതികളിൽ ഒന്നായ 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' അഥവാ 'ഉമ്മാടെ ദുഃഖം' എന്ന കൃതിയെക്കുറിച്ചുള്ള അവതരണം.

1681-ൽ ജർമനിയിൽ ജനിച്ച് 1701-ൽ ഇന്ത്യയിലെത്തിയ, ഈശോസഭാ വൈദികനായിരുന്ന അർണോസ് പാതിരി രചിച്ച ആദ്യകൃതികളിൽ ഒന്നായ 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' അഥവാ 'ഉമ്മാടെ ദുഃഖം' ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തിയും, തന്റെ മകനായ യേശുവിന്റെ കുരിശുമരണത്തിന്റെ അനുഭവം പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ നിറയ്ക്കുന്ന വേദനയുടെ തീവ്രതയുമാണ് വർണ്ണിക്കുന്നത്. വ്യാകുലമാതാവിന്റെ ഹൃദയവികാരവിചാരങ്ങളെ ഓരോ ക്രൈസ്തവവിശ്വാസിയുടെയും ഉള്ളിൽ നിറയ്ക്കുവാനും, വേദനകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് ആശ്വാസം നൽകാനും ഈ കാവ്യത്തിന് ഏറെ സാധിച്ചിട്ടുണ്ട്. ഏതൊരു മനുഷ്യമനസ്സിനെയും സ്പർശിക്കുന്ന ഈ കാവ്യത്തിന്റെ വരികൾ നമ്മുടെ ഏവരുടെയും നോമ്പുകാലചിന്തകൾക്കും പ്രാർത്ഥനകൾക്കും വഴികാട്ടിയും തുണയുമാകട്ടെ എന്ന ആശംസകളോടെ, ഈ കാവ്യത്തെക്കുറിച്ചുള്ള ഒരു അവതരണത്തിന്റെ ആദ്യഭാഗമാണ് ഇവിടെ നൽകുന്നത്. അർണോസ് പാതിരിയുടെ കൃതികളെക്കുറിച്ച് കൂടുതലായി പഠിച്ച്, എല്ലാ ആളുകളിലേക്കുമെത്തിക്കാൻ പരിശ്രമിക്കുന്ന ബഹുമാനപ്പെട്ട ആന്റണി പുത്തൂർ സാറാണ് ഈ പരിപാടി തയ്യാറാക്കിയിരിക്കുന്നത്. 

'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' -2 - ശബ്ദരേഖ

എഫ്. ആന്‍റണി പുത്തൂര്‍, ചാത്യാത്ത്

വടക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഓസ്നാബ്രൂക്കിനടുത്തുള്ള ഓസ്റ്റര്‍ കാപ്പെല്ന്‍ എന്ന ഗ്രാമത്തില്‍ കോണ്‍റാഡ്ഫോണ്‍ ഹാങ്സ്ലേഡന്‍ - ബര്‍ത്ത അന്ന ഫോണ്‍ കെറ്റ്ലര്‍ എന്നീ ദമ്പതിമാരുടെ (വിവാഹം 1667 ഏപ്രില്‍ 20) രണ്‍ുമക്കളില്‍ ഇളയവനായി 1681-ല്‍ ഭൂജാതനായ ദേഹമാണ് യൊഹാന്നസ് ഏണസ്തൂസ് ഫോണ്‍ ഹാങ്സ്ലേഡന്‍ എന്ന അര്‍ണോസ് പാതിരി. ഇദ്ദേഹത്തിന്‍റെ സഹോദരന്‍റെ പേര് ഗ്വീന്തര്‍ ഇഗോണ്‍ ഫോണ്‍ ഹാങ്സ്ലേഡന്‍ എന്നായിരുന്നു. ഓസ്റ്റര്‍ കാപ്പേല്നിലെ വിശുദ്ധ ലംബേര്‍ട്ടസ് ഇടവകക്കാരായിരുന്നു ഇവര്‍. വിശുദ്ധ വീഹോ ആദ്യ ബിഷപ്പായിരുന്ന ഓസ്നാബ്രൂക്ക് രൂപതയുടെ കത്തീഡ്രല്‍ ദൈവാലയത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന 'കരോലിനും' എന്ന കലാലയത്തിലെ വിദ്യാര്‍ത്ഥികളായിരുന്നു ഈ സഹോദരന്മാര്‍. 1679-82 കാലയളവില്‍ ഗ്വീന്തര്‍ ഇഗോണും 1692 മുതല്‍ 1698 വരെ യൊഹാന്നസ് ഏണസ്തൂസും 'കരേലിനും' കോളേജില്‍ പഠിച്ചിരുന്നതായി രേഖകളുണ്‍്. എ.ഡി. 780-ല്‍ ഓസ്നാബ്രൂക്ക് രൂപതയ്ക്ക് രൂപംനല്‍കിയ ചാള്‍സ് ദ് ഗ്രേറ്റ് വണ്‍ എന്ന കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ കല്പന പ്രകാരം കുട്ടികളെ ഗ്രീക്കും ലത്തീനും പഠിപ്പിക്കുവാന്‍ സ്ഥാപിച്ച കലാലയമായിരുന്ന ഈ കരോലിനും.

അര്‍ണോസ് പാതിരി ആദ്യമായി രചിച്ച ഉമ്മാടെ ദുഃഖം എന്ന വിലാപകാവ്യത്തിന്‍റെ പ്രമേയം പരിശുദ്ധ മറിയത്തിനുണ്‍ായ ഏഴ് വ്യാകുലങ്ങളാണ്.  ഇവയില്‍ ആദ്യത്തേത് കഴിഞ്ഞ ഭാഗത്ത് പ്രതിപാദിച്ചിരുന്നല്ലോ. പരിശുദ്ധ മറിയത്തിന്‍റെ രണ്‍ാമത്തെ വ്യാകുലം എന്ന് അറിയപ്പെടുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷം 2:13-21 വാക്യങ്ങളില്‍ വിവരിക്കുന്നതാണ്. ജ്ഞാനികള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോട് ഈജിപ്തിലേയ്ക്ക് പലായനം ചെയ്യുവാനും താന്‍ പറയുന്നതുവരെ അവിടെ തുടരുവാനും ആവശ്യപ്പെട്ടതിന്‍പ്രകാരം തിരുക്കുടുംബം പലായനം ചെയ്യുന്നതും അനന്തര സംഭവങ്ങളുമാണ് ഈ രണ്‍ാം വ്യാകുലത്തിന് നിദാനം.

ഉമ്മാടെ ദുഃഖം എന്ന കാവ്യത്തിന്‍റെ 13-ാം ഈരടിയില്‍,

'മുന്നമേ ഞാന്‍ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കില്‍

നന്നിതയ്യോ! മുന്നമേ നീ മരിച്ചോ പുത്ര!'

ഞാന്‍ മരിച്ചതിനുശേഷമാണ് പ്രിയ മകനേ നീ മരിച്ചിരുന്നതെങ്കില്‍ എത്രയോ സമാധാനമായിരുന്നു എന്ന് പരിശുദ്ധ മറിയം വിലപിക്കുകയാണ്. ഇവിടം മുതല്‍ തന്‍റെ ദൈവീകഭാവങ്ങള്‍ മാറ്റിവച്ച് വൈകാരിക സംഘട്ടനങ്ങളില്‍ അകപ്പെട്ട് സ്വയം മറന്നുപോകുന്ന ഒരു സാധാരണ അമ്മയെയാണ് കവി വരച്ചുകാട്ടുന്നത്. തുടര്‍ന്ന്,

വാര്‍ത്ത മുമ്പേയറിയിച്ചു, യാത്ര നീയെന്നോടുചൊല്ലി

ഗാത്രദത്തം മാനുഷര്‍ക്കു കൊടുത്തോ പുത്ര!

മാനുഷര്‍ക്കു നിന്‍പിതാവു മനോഗുണം നല്‍കുവാനായ്

മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്ര!

എന്നീ വരികളിലൂടെ 'നിന്‍റെ ജീവിതനിയോഗത്തെക്കുറിച്ച് നീ എന്നോട് യാത്രപറയുന്നതിനും വളരെമുമ്പേ എനിക്കറിയാമായിരുന്നു' എന്ന് അമ്മ മകനോട് പറയുന്നത് ശ്രദ്ധിക്കുക:

'ചിന്തയുറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമന്നാല്‍

ചിന്തിചോരവിയര്‍ത്തു നീ കുളിച്ചോ പുത്ര!

വിണ്ണിലോട്ടു നോക്കി നിന്‍റെ കണ്ണിലും നീ ചോരചിന്തി

മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര!

ഭൂമിദോഷാല്‍ വലഞ്ഞാറെ, സ്വാമി നിന്‍റെ ചോരയാലെ

ഭൂമിതന്‍റെ ശാപവും നീയൊഴിച്ചോ പുത്രാ!'

എന്നിങ്ങനെ കഠിനമായ പീഢകള്‍ സഹിക്കാനാവാതെ സ്വര്‍ഗ്ഗത്തിലേക്കു മിഴികളയച്ച് നിന്‍റെ കണ്ണിലും ചോരയൂറുന്നത് ഞാനറിയുന്നു മകനെ, ആ രക്തത്താല്‍ ഭൂമിയുടെ പാപങ്ങള്‍ എല്ലാം ഒഴിഞ്ഞുപോയോ എന്ന് ആ അമ്മ കണ്ണീരോടെ അന്വേഷിക്കുന്നു. തുടര്‍ന്ന് ലോകത്തിലെ സര്‍വ്വ മാനുഷരുടെയും പാപമോചനത്തിനായി സ്വന്തം പുത്രന്‍ അനുഭവിച്ച ത്യാഗം എത്രവലുതായിരുന്നു എന്നു ചിന്തിക്കുന്ന അമ്മ എന്നും എല്ലാവരെയും സ്നേഹിക്കുവാന്‍ മാത്രം ശ്രമിച്ച നിന്നെ അവര്‍ വളഞ്ഞുപിടിച്ചു, നീപരിപാലിച്ച നിന്‍റെ സ്നേഹിതന്‍, നീചനായ യൂദാ തന്നെയല്ലേ നിന്നെ ഒറ്റുകൊടുത്തതെന്നും അവന് പണത്തോട് ഇത്രമാത്രം ആര്‍ത്തിയുണ്‍ായിരുന്നത് ഞാനറിഞ്ഞിരുന്നെങ്കില്‍ ഇരന്നിട്ടാണെങ്കിലും എത്രവേണമെങ്കിലും നല്‍കാമായിരുന്നല്ലോ! ഒരു കള്ളനെപ്പോലെ അവന്‍ നിന്നെ ശിക്ഷിച്ചില്ലേ എന്നും അടുത്ത ആറ് ഈരടികളിലൂടെ ഹൃദയം നൊന്ത് ആ അമ്മ ചോദിക്കുന്നു. ആ ഈരടികള്‍ ഇപ്രകാരമാണ്:

'ഇങ്ങനെ മാനുഷര്‍ക്കു നീ, മംഗലം വരുത്തുവാനായ്

തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര!

വേല നീയിങ്ങനെ ചെയ്തു, കൂലി സമ്മാനിപ്പതിന്നായ്

കാലമേ പാപികള്‍ നിന്നെ വളഞ്ഞോ പുത്ര!

ഒത്തപോലെ ഒറ്റി കള്ളന്‍, മുത്തി നിന്നെ കാട്ടിയപ്പോള്‍

ഉത്തമനാം നിന്നെ നീചര്‍ പിടിച്ചോ പുത്ര!

എത്രനാളായ് നീയവനെ വളര്‍ത്തുപാലിച്ചു, നീചന്‍

ശത്രുകയ്യില്‍ വിറ്റു നിന്നെ കൊടുത്തോ പുത്ര!

നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും

കാശുനല്‍കായിരുന്നയ്യോ! ചതിച്ചോ പുത്ര!

ചോരനെപ്പോലെ പിടിച്ചു, ക്രൂരമോടെ കരംകെട്ടി

ധീരതയോടവര്‍ നിന്നെയടിച്ചോ പുത്ര!'

മടിയില്‍ കിടക്കുന്ന സ്വപുത്രന്‍റെ ജഡം കണ്‍് വിങ്ങിപ്പൊട്ടുന്ന കന്യകാംബയുടെ മനസ്സ് സഞ്ചരിക്കുന്ന വഴികള്‍ ദുര്‍ഗ്രഹമായിരിക്കുന്നു എന്നുകാണാം. 'പുത്ര' എന്നവസാനിക്കുന്ന വിളികളിലൂടെ ആ അമ്മയുടെ മനോദുഃഖം അണപൊട്ടിയൊഴുകുന്നത് ആര്‍ക്കും കണ്‍ില്ലെന്നുനടിക്കുാന്‍ ആകുന്നതുമല്ല. അത്രയേറെ ഹൃദയസ്പര്‍ശിയായി ഈ രംഗം കവി അവതരിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2022, 07:56