ഓസ്ട്രേലിയ: വെള്ളപ്പൊക്കം ക്വീൻസ്‌ലാൻഡിനെ വിഴുങ്ങി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വെള്ളപൊക്കത്തിൽ എട്ട്പേർ കൊല്ലപ്പെടുകയും ഏകദേശം 15,000 വസ്തുവകകളെ ബാധിക്കുകയും ചെയ്തു. ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായ ബ്രിസ്ബെയ്‌നിന്റെ പല ഭാഗങ്ങളും തിങ്കളാഴ്ച നടന്ന പ്രകൃതി ദുരന്തത്തിൽ വെള്ളത്തിനടിയിലായി. മൂന്ന് ദിവസമായി പെയ്യുന്ന മഴയിൽ ഉണ്ടായ വെള്ളപ്പൊക്കം നഗരത്തിലുടനീളം നിരവധി പ്രദേശങ്ങളെ മുക്കിക്കളഞ്ഞു..
ബ്രിസ്ബേൻ നദി അതിന്റെ ഉച്ചസ്ഥായിയിലെത്താൻ സാധ്യതയുള്ളതിനാൽ ഏകദേശം 15,000 വസ്തുവകകളെ ബാധിക്കുമെന്ന് അധികൃതർ കണക്കാക്കുന്നു. കവിഞ്ഞൊഴുകുന്ന നദി മൂലം താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി താമസക്കാരെ ഒഴിപ്പിക്കേണ്ടി വന്നു. സ്കൂളുകളും പള്ളികളും അടച്ചു. കഴിഞ്ഞയാഴ്ച മുതൽ എട്ട് പേർ വെള്ളപ്പൊക്കത്തിൽ മരിച്ചതായും നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.
പള്ളികളും സ്കൂളുകളും ഷെൽട്ടറുകളും അടച്ചുപൂട്ടി
ക്വീൻസ്‌ലാന്റിലെയും നോർത്തേൺ ന്യൂ സൗത്ത് വെയിൽസിലെയും സമൂഹങ്ങളെ ബാധിച്ച വെള്ളപ്പൊക്കം, 2011 ന് ശേഷമുള്ള ഏറ്റവും രൂക്ഷമായതാണ്. ക്വീൻസ്‌ലാന്റിൽ അന്നു ചെയ്ത കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കം 200,000-ത്തിലധികം ആളുകളെ ബാധിച്ച ദുരന്തമായിരുന്നു. ഓൺലൈനിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ചില കോളേജുകളുടെ കാമ്പസുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയതായും കാണിക്കുന്നു, തിങ്കളാഴ്ച ഈ പ്രദേശത്ത് 980 സ്കൂളുകൾ അടച്ചു.
അധ്യയന വർഷത്തിന്റെ ആദ്യ ദിവസം വിദ്യാർത്ഥികളെ തിരികെ സ്വാഗതം ചെയ്യാൻ സജ്ജീകരിച്ച ഓസ്ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റിക്ക് വെള്ളപ്പൊക്കം കാരണം വിദ്യാർത്ഥികളെ ഓൺലൈൻ പഠനത്തിലേക്ക് തിരിച്ചുവിടേണ്ടി വന്നു.അതുപോലെ, ബ്രിസ്ബേനിലെ ഭവനരഹിതർക്കും ദുർബ്ബലരായ ആളുകൾക്കും വേണ്ടിയുള്ള അഭയകേന്ദ്രവും സൗത്ത് ബ്രിസ്ബേൻ മന്ത്രാലയങ്ങൾ ഉൾപ്പെടെ ജീവനക്കാർക്ക് പോകാൻ കഴിയാതെ വന്നതിനാൽ അടയ്ക്കാൻ നിർബന്ധിതരായി.അതേസമയം, വെള്ളപ്പൊക്കത്തെത്തുടർന്ന് ബ്രിസ്ബേനിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ഞായറാഴ്ച പരിമിതമായ രീതിയിൽ ദിവ്യബലി നടത്താൻ തീരുമാനിച്ചു.
ക്വീ൯സ് ലാ൯ഡ് അടിയന്തിര സേവന സംഘം മുന്നിൽ നിന്ന് കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുന്നു. ഏതാണ്ട് 50,000ത്തിലധികം കുടുംബങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി ലഭ്യമല്ലാതായി. പലയിടങ്ങളിലും ദുരന്ത സഹായ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. മഴ വ്യാപകമായി നിന്നു തുടങ്ങിയെങ്കിലും നിറഞ്ഞു കവിഞ്ഞ നദിയിൽ നിന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് പല സ്ഥലങ്ങളിലും ദിവസങ്ങളോളം തുടരും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: