തിരയുക

യുക്രൈനിൽ റഷ്യൻ സൈന്യം തകർത്ത കെട്ടിടത്തിൽ നിന്ന് മരിച്ചവരെ പുറത്തെടുക്കുന്നു. യുക്രൈനിൽ റഷ്യൻ സൈന്യം തകർത്ത കെട്ടിടത്തിൽ നിന്ന് മരിച്ചവരെ പുറത്തെടുക്കുന്നു. 

യുക്രെയ്‌നിലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി Church in Need

"വിശ്വാസികൾ വന്ന് തങ്ങളോടു വിവാഹ കൂദാശ നടത്തുവാൻ ആവശ്യപ്പെടുന്നു" എന്ന് ഫാ.ലൂക്കാസ്

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പൊന്തിഫിക്കൽ ഫൗണ്ടേഷനായ Aid to the Church in Need  ഇറ്റലിയിൽ നിന്നുള്ള ഒരു പത്രക്കുറിപ്പാണ് ഇത് വെളിപ്പെടുത്തിയത്.

2004 മുതൽ യൂക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ സേവനമനുഷ്ഠിക്കുന്ന ബ്രസീലിയൻ മിഷനറിയാണ് ഫാ. ലൂക്കാസ് പെറോസി.

യുദ്ധത്തിന്റെ ആദ്യ ദിനങ്ങൾ മുതൽ മറ്റ് മൂന്ന് വൈദികർക്കൊപ്പം, പരിശുദ്ധ കന്യകാമറിയത്തിന്റെ നാമഥേയത്തിലുള്ള ഇടവകയിൽ 30 ഓളം പേർക്ക് അദ്ദേഹം അഭയം നൽകിട്ടുണ്ട്. അദ്ദേഹത്തിന് വേണമെങ്കിൽ യുക്രെയ്ൻ വിട്ടു പോകാമെങ്കിലും താൻ സേവിക്കാൻ വന്നവരും സ്നേഹിക്കുന്നവരുമായ ആളുകളുടെ കൂടെ നിൽക്കാൻ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.

“ഈ യുദ്ധകാലത്ത് ആളുകൾക്ക് അവരുടെ വീടുകളിൽ താമസിക്കാൻ കഴിയാതെ രാത്രികൾ ബങ്കറുകളിലും തുറങ്കങ്ങളിലും ചിലവഴിക്കേണ്ടി വരുന്നു. ഈ സ്ഥലങ്ങൾ തണുത്തതും വൃത്തിഹീനവും അന്തരീക്ഷം വളരെ ഇരുണ്ടതുമായതിനാൽ ഭയാനകമായ അവസ്ഥയാണ്. തങ്ങളുടെ കൂടെ താമസിക്കാൻ വന്നവർക്ക് ഇനി രാത്രി മുഴുവൻ, യുദ്ധമുണ്ടെങ്കിലും ശാന്തമായ അന്തരീക്ഷത്തിൽ ഉറങ്ങാം. ഇവിടെ സാഹോദര്യത്തിന്റെ ഐക്യദാർഢ്യമുണ്ട്, ആളുകൾ പരസ്പരം സഹായിക്കുകയും ചെയുന്നു ” എന്ന് ഫാ. ലൂക്കാസ് വിശദീകരിച്ചു.

യുക്രെയ്നിലെ അദ്ദേഹത്തിന്റെ താമസം എയ്ഡ് ടു ദ ചർച്ച് ഇൻ നീഡുമായി (എസിഎസ്) വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. “എസിഎസിൽ നിന്ന് ഞങ്ങൾക്ക് ധാരാളം സഹായം യുദ്ധസമയത്ത് മാത്രമല്ല എപ്പോഴും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അഭയം തേടിയെത്തിയ 30 പേർ താമസിക്കുന്ന പള്ളി ഈ ഉപവി സംഘടനയുടെ സഹായത്താൽ നിർമ്മിച്ചതാണ്. പ്രാദേശിക സമൂഹത്തിന് ഇനിയും ഒരുപാട് സഹായം ആവശ്യമാണ്. രണ്ട് കുട്ടികളുള്ള ഒരു പുതിയ കുടുംബം ഇപ്പോൾ വന്നതായി പറഞ്ഞ ഫാ. ലൂക്കാസ് ഈ സാഹചര്യങ്ങളിൽ, ആളുകൾ പ്രാഥമികമായി അഭയവും ആത്മീയ പിന്തുണയും തേടുന്നുവെന്നും സൂചിപ്പിച്ചു.

പ്രത്യാശയുടെ വെളിച്ചം കെടുത്താൻ യുദ്ധത്തിന് കഴിയില്ല എന്നു പറഞ്ഞ ഫാ. ലൂക്കാസ് “ഇന്നലെ ഒരു  വിവാഹമുണ്ടായിരുന്നെന്നും കുമ്പസാരിക്കാനും ആളുകളെത്തുന്നുവെന്നും അറിയിച്ചു.  കാരണം ഞങ്ങൾക്ക് പ്രത്യേകമായി ഒന്നും തയ്യാറാക്കാൻ കഴിയില്ലെന്ന് അവർക്കറിയാമെങ്കിലും, വിശ്വാസികൾ വന്ന് തങ്ങളോടു വിവാഹം കഴിപ്പിക്കാൻ ആവശ്യപ്പെടുന്നതും ഫാ. ലൂക്കാസ് അറിയിച്ചു. അവർക്ക് റൊമാൻറിക്ക് മിഥ്യാധാരണകളൊന്നുമില്ല, ഒരു കുടുംബമായി ഈ ദിവസങ്ങളിൽ ദൈവകൃപയിൽ ജീവിക്കാൻ അവർ ആഗ്രഹിക്കുന്നു.യുദ്ധത്തിനിടയിലും, ദൈവം സ്നേഹമാണെന്ന് നമുക്ക് കാണാൻ കഴിയും, അവൻ നമ്മെ ഓരോരുത്തരെയും പരിധികളില്ലാതെ സ്നേഹിക്കുന്നു. ” ലൂക്കാസച്ചൻ കൂട്ടിച്ചേർത്തു.

ജീവിതം ബുദ്ധിമുട്ടുള്ളതും നിരന്തരം അപകടകരവുമാണ്, എന്നാൽ യുക്രെയ്ൻ വിടാൻ അദ്ദേഹത്തിന്  പദ്ധതിയില്ല. "അവരുടെ ജീവിതം എന്റെ ജീവിതമാണ്, അവരുടെ വിധിയാണ് എന്റെതും." എന്നാണ് അദ്ദേഹം പറഞ്ഞത്. ഫാ. ലൂക്കാസ് തനിച്ചല്ല: അദ്ദേഹത്തെപ്പോലെ, ആയിരക്കണക്കിന് വൈദീകരും സന്യസ്തരും യുക്രേനിയൻ ജനതയുടെ സമീപത്തായിരിക്കാനും യുദ്ധസമയത്ത് സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകളാകാനും തീരുമാനമെടുത്തു. അതിനിടെ, 1963 മുതൽ യുക്രെയ്നെ സഹായിച്ചുകൊണ്ടിരിക്കുന്ന എ. സി.എസ്, സംഘർഷത്തിന്റെ ഇരകൾക്ക് ഭൗതികവും ആത്മീയവുമായ സഹായം നൽകുന്ന വൈദീകർക്കും സന്യസ്തർക്കുമുള്ള പിന്തുണ ശക്തമാക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.

എ.സി. എസ്. നെക്കുറിച്ചുള്ള വിവരങ്ങൾക്കും വിവര കൈമാറ്റങ്ങൾക്കും അതിന്റെ ഡയറക്ടറായ അലസ്സാൻദ്രോ മോൻതെദൂറോയെ am@acs-italia.org എന്ന ഇമെയിലിലോ, + 3933469 111 93 എന്ന നമ്പറിലോ വിളിക്കാവുന്നതാണ്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2022, 13:44