സിറിയയിലെ ജിഹാദികൾക്കെതിരെ അമേരിക്കൻ സൈന്യം മിന്നലാക്രമണം നടത്തി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള ഈ നടപടിയെ അമേരിക്കൻ ഐക്യരാജ്യങ്ങളുടെ സൈനിക കേന്ദ്രാലയമായ പെന്റഗൺ വിശേഷിപ്പിച്ചത്, യുഎസിന് ആളപായമൊന്നുമില്ലാത്ത "വിജയം" എന്നാണ്.
2019 ൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയതിന് ശേഷം ഇദ്‌ലിബ് മേഖലയിൽ യുഎസ് സേന നടത്തുന്ന ഏറ്റവും വലിയ സൈനീക നടപടിയാണിത്.
ഏറ്റവും പുതിയ ഈ ഓപ്പറേഷന്റെ ലക്ഷ്യം അത്മെ പട്ടണത്തിന് സമീപമായിരുന്നു. അത് ഐഎസ് പ്രവർത്തകരെ ലക്ഷ്യമിട്ടല്ല, മറിച്ച് അൽ-ഖ്വയ്ദയിലെ അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു. മനുഷ്യ അവകാശങ്ങൾക്കായുള്ള സിറിയൻ നിരീക്ഷണാലയം യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട 13 പേരിൽ ഏഴ് സാധാരണക്കാരും ഉൾപ്പെടുന്നുവെന്ന് അറിയിച്ചു.
ഇദ്‌ലിബ് മേഖലയിലെ ഉന്നത തീവ്രവാദ ലക്ഷ്യങ്ങൾക്കെതിരെ അമേരിക്കൻ പ്രത്യേക സേന കഴിഞ്ഞ മാസങ്ങളിൽ നിരവധി ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. വെവ്വേറെയായിട്ടും, കഠിനമായ ശൈത്യകാലത്തിനിടയിലും, സിറിയയിലെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റാൻ ലഭ്യമായ ധനസഹായം വളരെ കുറവാണെന്നും സിറിയൻ ജനതയ്ക്ക് അടിയന്തിരമായി ഭക്ഷണം, മരുന്ന്, അടിസ്ഥാന സേവനങ്ങൾ എന്നിവ ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: