തിരയുക

യുദ്ധവേദിയായ ഉക്രയിനിൽനിന്ന് പലായനം ചെയ്യുന്നവർ! യുദ്ധവേദിയായ ഉക്രയിനിൽനിന്ന് പലായനം ചെയ്യുന്നവർ!  

യുദ്ധം - ഉക്രയിൻ അഭയാർത്ഥികൾക്ക് സഹായവുമായി ഹങ്കറിയിലെ കാരിത്താസ്!

ഹങ്കറിയിലെത്തിയ ഉക്രയിൻകാരായ അഭയാർത്ഥികൾക്ക് പ്രാദേശിക കത്തോലിക്കാമെത്രാൻ സംഘത്തിൻറെ കരുതൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം മൂലം ഉക്രയിനിൽ നിന്നു ഹങ്കറിയിൽ അഭയം തേടിയവർക്ക് സഹായം നൽകാൻ പ്രാദേശിക കത്തോലിക്കാമെത്രാൻ സംഘം കത്തോലിക്കാ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിനെ ചുമതലപ്പെടുത്തി.

പ്രാദേശിക കാരിത്താസ് ഘടകം അന്നാട്ടിലെ സർക്കാർ സർക്കാരിതര സംഘടനകളുമായി സഹകരിച്ചുകൊണ്ടായിരിക്കും ഉക്രയിൻകാരായ അഭയാർത്ഥികൾക്ക് സംരക്ഷണം ഉറപ്പാക്കുക.

അവർക്കാവശ്യമായ സഹായം എത്തിക്കുന്നതിനനിവാര്യമായ അടിയന്തര സാമ്പത്തിക സഹായം ഹങ്കറിയിലെ മെത്രാൻ സംഘം ഉറപ്പു നല്കിയിട്ടുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഫെബ്രുവരി 2022, 14:08