റഷ്യ-ഉക്രയിൻ പോരാട്ടം- കുഞ്ഞുങ്ങളുടെ ഒരു തലമുറയെത്തന്നെ ഇല്ലാതാക്കും!
"സേവ് ദ ചിൽറൻ" എന്ന അന്താരാഷ്ട്ര സംഘടനയുടെ ആശങ്ക.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റഷ്യയും ഉക്രയിനും തമ്മിലുള്ള പോരാട്ടത്തിന് അന്ത്യംകുറിക്കുന്നതിനുള്ള നയതന്ത്രയത്നങ്ങൾ ഉപേക്ഷിക്കരുതെന്ന് “കുട്ടികളെ രക്ഷിക്കൂ” “സേവ് ദ ചിൽറൻ” (Save the Children) സംഘടന.
യുദ്ധം കുഞ്ഞുങ്ങളുടെ ഒരു തലമുറയെത്തന്നെ നശിപ്പിക്കുമെന്ന്, 125 നാടുകളിൽ പ്രവർത്തനനിരതവും, ബ്രിട്ടനിൽ, ലണ്ടൻ ആസ്ഥാനമായുള്ളതുമായ ഈ അന്താരാഷ്ട്ര സംഘടന ആശങ്ക പ്രകടിപ്പിക്കുന്നു.
ഉക്രയിനിൽ, ഇക്കഴിഞ്ഞ ദിനങ്ങളിൽ 40000 കുട്ടികൾ അടക്കം ഒരു ലക്ഷത്തോളം പേർ സ്വഭവനം വിട്ടുപോകാൻ നിർബന്ധിതരായിട്ടുണ്ടെന്ന് ഈ സംഘടന വെളിപ്പെടുത്തുന്നു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
24 ഫെബ്രുവരി 2022, 14:10