തിരയുക

രക്ഷാസംഘങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ... രക്ഷാസംഘങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ... 

ബ്രസീലിൽ വെള്ളപ്പക്കം: രക്ഷാപ്രവർത്തനം തുടരുന്നു

കനത്ത മഴയിൽ ബ്രസീലിലെ പെട്രോപോളിസ് പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലധികം പേരുടെ ജീവനാണ് നഷ്ടമായത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

മണ്ണിടിച്ചിലിൽ തകർന്ന ബ്രസിലിലെ പെട്രോപോളിസ് നഗരത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ എണ്ണം നൂറിൽ കൂടുതലാണ്. കൃത്യമായ കണക്കുകൾ ഇതുവരെ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. രക്ഷാസംഘങ്ങൾ മൺവെട്ടി ഉപയോഗിച്ച് മൃതദേഹങ്ങൾക്കായി തിരയുന്നു. സ്നിഫർ നായ്ക്കളുടെ സഹായവും രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നു.

റോമൻ ചക്രവർത്തിയുടെ പേരിലുള്ള പെട്രോപോളിസ് നഗരം റിയോ ഡി ജനീറോ നഗരത്തിൽ നിന്ന് 64 മൈൽ അകലെയാണ്. ദുരന്തത്തെത്തുടർന്ന് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസനാരോ ദുരിതബാധിത പ്രദേശത്തെ വിമാന മാർഗ്ഗമെത്തി നാശനഷ്ടം വിലയിരുത്തി.

ഈ ലോകത്തിൽ വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങൾ അനുഭവിക്കുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി പരിശുദ്ധ പിതാവ്  ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയർപ്പിച്ചു.

പതിറ്റാണ്ടുകളായി കാലാവസ്ഥാ വ്യതിയാനം വലിയ മഴയ്ക്ക് കാരണമായെന്നും ഇത് ഭൂമിയെ ബാധിക്കുകയും കുടുതൽ നനവുള്ളതാക്കുകയും കൂടുതൽ അസ്ഥിരമാക്കുകയും ചെയ്തതായി വിദഗ്ധർ പറയുന്നു. ദാരിദ്ര്യം പലപ്പോഴും നിരാശ സൃഷ്ടിക്കുമ്പോൾ  ജനങ്ങൾക്ക് പോകാൻ മറ്റൊരിടമില്ലാത്തതിനാൽ  നിർമ്മാണ യോഗ്യമല്ലാത്ത പ്രദേശങ്ങളിൽ  വീട് വച്ച് അവർക്ക് ജീവിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ റിയോ സംസ്ഥാന സർക്കാർ ദുരന്ത നിവാരണത്തിനായി അനുവദിച്ച തുകയുടെ പകുതിയിൽ താഴെ മാത്രമാണ് ചെലവഴിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ വിവിധ മേഖലകളിലേക്ക് എത്ര പേരെ മാറ്റിപ്പാർപ്പിച്ചു എന്നതിനെക്കുറിച്ചുള്ള അടിയന്തര അഭ്യർത്ഥനകളോടു പ്രതികരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടതിനാലാണ് ഇത് സംഭവിച്ചതെന്ന് രാജ്യം വെളിപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഫെബ്രുവരി 2022, 13:56