തിരയുക

സൗത്ത് സുഡാനിലെ കുട്ടികൾ (ഫയൽ ചിത്രം). സൗത്ത് സുഡാനിലെ കുട്ടികൾ (ഫയൽ ചിത്രം). 

ആഫ്രിക്കയിൽ ഏകദേശം 5.5 ദശലക്ഷം കുട്ടികൾ ഭീഷണിയിലാണെന്ന് യൂണിസെഫ്

എറിത്രിയ, എത്യോപ്യ, കെനിയ, സൊമാലിയ എന്നിവിടങ്ങളിൽ പോഷകാഹാരക്കുറവ് രൂക്ഷമാണ്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

എറിത്രിയ, എത്യോപ്യ, കെനിയ, സൊമാലിയ എന്നിവിടങ്ങളിലെ 20 ദശലക്ഷം ജനങ്ങൾക്ക് അടുത്ത ആറ് മാസത്തിനുള്ളിൽ വെള്ളവും ഭക്ഷണവും ആവശ്യമായി വരും. സൊമാലിയയിൽ മാത്രം, ഏകദേശം 295,000 ഉൾപ്പെടെ, അഞ്ച് വയസ്സിന് താഴെയുള്ള 1.3 ദശലക്ഷം കുട്ടികൾ പോഷകാഹാരക്കുറവിന് സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.

മഹാമാരി,സംഘർഷം, കാലാവസ്ഥാ വ്യതിയാനം എന്നിവ സമന്വയിപ്പിക്കുന്ന മറ്റൊരു ദുരിതത്ത നേരിടാൻ ഈ പ്രദേശത്തിന് കഴിയുന്നില്ല എന്ന് യുണിസെഫ് പടിഞ്ഞാറൻ, ദക്ഷിണ ആഫ്രിക്ക മേഖലാ ഡയറക്ടർ മുഹമ്മദ് എം. ഫാളിന്റെ പ്രസ്താവന വെളിപ്പെടുത്തി.

ആഫ്രിക്കയിലെ കുട്ടികളുടെയും കുടുംബങ്ങളുടെയും സ്ഥിതി വളരെ മോശമാണെന്നും അവർ നിരാശരും ദശലക്ഷക്കണക്കിന് ജീവിതങ്ങൾ അസന്തുലിതാവസ്ഥയിലുമാണെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. ആവശ്യകതകൾ വളരെ വലുതും അടിയന്തിരവുമാണ്. മാത്രമല്ല ദുരിതത്തെ അതിജീവിക്കാൻ ലഭ്യമായ ഫണ്ടുകൾക്ക് വേണ്ടി തിരയുകയും ചെയ്യുന്നു. അതിനാൽ ഇപ്പോൾ നമ്മുടെ മുന്നിലുള്ള ദുരന്തം തടയാൻ നാം പ്രവർത്തിക്കണമെന്ന് യൂണിസെഫ് അറിയിച്ചു.

20 ദശലക്ഷം ആളുകൾക്ക് അടുത്ത ആറ് മാസത്തിനുള്ളിൽ വെള്ളവും ഭക്ഷണവും ആവശ്യമായി വരുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകി. ഇത് ഗ്രീസിലെയും സ്വീഡനിലെയും ജനസംഖ്യയക്ക് ഏതാണ്ട് തുല്യമാണ്. അവരിൽ പലരും കുട്ടികളാണ്, കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും മോശം കാലാവസ്ഥയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങളിൽ നിന്ന് കൂടുതൽ അപകടസാധ്യതയുമുണ്ട്.  പ്രതിസന്ധികൾക്ക് ഏറ്റവും കൂടുതൽ വില കൊടുക്കുന്നത് കുട്ടികളാണ്. യൂണിസെഫ് വ്യക്തമാക്കി.

തുടർച്ചയായ മൂന്ന് സീസണുകളിലെ വരൾച്ച രൂക്ഷമായ ജലക്ഷാമത്തിലേക്കും കന്നുകാലികളെയും വിളകളെയും നശിപ്പിക്കുന്നതിനും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനും രോഗസാധ്യത വർദ്ധിപ്പിക്കുന്നതിനും ഗുരുതരമായ പോഷകാഹാരക്കുറവിനും ഇടയാക്കി. കാലാവസ്ഥയെ സ്വാധീനിക്കുന്ന ഈ അടിയന്തരാവസ്ഥ കുട്ടികൾക്ക് വീടും ഭക്ഷണവും ക്ലാസ് മുറിയും ജീവൻ രക്ഷാ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനവും നഷ്ടപ്പെടുത്തുന്നു. ഇപ്പോൾ, ഈ നാല് രാജ്യങ്ങളിലെയും ഏകദേശം 5.5 ദശലക്ഷം കുട്ടികൾ നിശിത പോഷകാഹാരക്കുറവ് ഭീഷണിയിലാണ്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ മഴ പെയ്തില്ലെങ്കിൽ ഈ എണ്ണം 50% വർദ്ധിക്കുമെന്ന് യുണിസെഫ് ആശങ്ക പ്രകടിപ്പിച്ചു. അതിജീവിക്കാൻ വേണ്ടി കുടുംബങ്ങൾ അവരുടെ വീടുകൾ വിട്ടുപോകുന്നു, ഇത് കുടിയേറ്റ കുട്ടികളെ പ്രത്യേക അപകടത്തിലാക്കുന്നു.ലശുദ്ധജലം, പോഷകാഹാരം, കുട്ടികൾക്ക് സുരക്ഷിതമായ ഇടങ്ങൾ എന്നിവ ഉറപ്പാക്കുന്ന ഒരു കൂട്ടായ പ്രതികരണം ആവശ്യമായ ഒരു പ്രതിസന്ധിയാണിത്.

യൂണിസെഫും അതിന്റെ പങ്കാളികളും ഈ മേഖലയിലെ മുൻകാല പട്ടിണി സാഹചര്യങ്ങൾ ഒഴിവാക്കാൻ ഇതിനകം സഹായിച്ചിട്ടുണ്ടെന്നും  അത് വീണ്ടും ചെയ്യാൻ കഴിയുമെന്നും, ചെയ്യണമെന്നും വെളിപ്പെടുത്തി. അങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ പല കുട്ടികളും മരിക്കുകയോ അല്ലെങ്കിൽ അനാവശ്യമായി കഷ്ടപ്പെടേണ്ടി വരുകയോ ചെയ്യുമെന്നും , അത് ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നും പ്രസ്താവന വിശദീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഫെബ്രുവരി 2022, 15:56