തിരയുക

മെഡിറ്ററേനിയൻ ചർച്ചാവേദിയുടെ അവസാനം മേയർമാരും മെത്രാന്മാരും... മെഡിറ്ററേനിയൻ ചർച്ചാവേദിയുടെ അവസാനം മേയർമാരും മെത്രാന്മാരും...  

വടക്കൻ നിക്കോസിയ മേയർ: മെഡിറ്ററേനിയനിലെ സമാധാനത്തിന് വൈവിധ്യത്തിന്റെ അംഗീകാരം ആവശ്യമാണ്

ശാശ്വതമായ സമാധാനം ഉളവാക്കാൻ മെഡിറ്ററേനിയൻ മേഖലയിലെ നിവാസികൾ പരസ്പരം വൈവിധ്യം അംഗീകരിക്കേണ്ടതുണ്ടെന്ന് വടക്കൻ നിക്കോസിയ മേയർ മെഹ്മെത് ഹർമാൻസി പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇറ്റാലിയൻ നഗരമായ ഫ്ലോറൻസിൽ മെഡിറ്ററേനിയൻ ചർച്ചാ വേദി സമാപിക്കുമ്പോൾ, സൈപ്രസിലെ വടക്ക് നിക്കോസിയ മേയർ മൂന്ന് ഭൂഖണ്ഡങ്ങൾ ചേരുന്ന മെഡിറ്ററേനിയൻ മേഖലയിൽ എങ്ങനെ മികച്ച രീതിയിൽ സമാധാനം കൈവരിക്കാമെന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി.

മെഡിറ്ററേനിയനിലുടനീളം മെത്രാന്മാരും നഗരസഭാ അദ്ധ്യക്ഷൻമാരും ഒപ്പിട്ട ഫ്ലോറൻസ് പ്രമാണം വളരെ വിശാലമാണെന്നും മത-സിവിൽ നേതാക്കൾ തമ്മിലുള്ള “വളരെ തീവ്രമായ” ചർച്ചയുടെ ഫലമാണെന്നും മെഹ്മത്  ഫാ. ബെനഡിക്റ്റ് മായാക്കി, എസ്.ജെ.യോടു പങ്കുവച്ചു.

"സമാധാനത്തിനും പരസ്പര ധാരണയ്ക്കും" അനുകൂലമായി പ്രാദേശിക നിവാസികൾ യുദ്ധവും സംഘർഷവും മാറ്റിവെക്കേണ്ടതിന്റെ ആവശ്യകത പ്രമാണം വീണ്ടും സ്ഥിരീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "വൈവിധ്യമാണ് നമ്മുടെ സമ്പത്ത്, യഥാർത്ഥത്തിൽ, പരസ്പരം വ്യത്യാസങ്ങളും ബഹുത്വങ്ങളും അംഗീകരിക്കാതെ, ഒന്നും നേടാനാവില്ല." അദ്ദേഹം ഓർമ്മപ്പെടുത്തി.

ഫ്ലോറൻസ് പ്രമാണം ഭാവി തലമുറയെ ശ്രദ്ധിച്ചു കൊണ്ട് പ്രത്യേകം യുവജനങ്ങൾക്കായി സർവ്വകലാശാലകൾ സൃഷ്ടിക്കാനും സാമൂഹിക സേവനങ്ങൾ മെച്ചപ്പെടുത്താനും പ്രാദേശിക സർക്കാരുകളോടു അഭ്യർത്ഥിക്കുന്നുവെന്നും ഹർമാൻസി പറഞ്ഞു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ മൂന്ന് ഭൂഖണ്ഡങ്ങളുമായി മെഡിറ്ററേനിയൻ പ്രദേശം ഒന്നിപ്പിക്കുന്നു അതിനാൽ തന്നെ പ്രകൃതിവിഭവങ്ങളുടെ സമൃദ്ധി കണക്കിലെടുക്കുമ്പോൾ ഇത് ഒരു നിർണ്ണായക മേഖലയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാദേശിക നേതാക്കൾക്ക് അവരുടെ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഒരു ചുവട് മുന്നോട്ട് കൊണ്ടുപോകാൻ ഈ ഫ്ലോറൻസ് പ്രമാണരേഖ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഫ്ലോറൻസ് പ്രമാണം: സഭയും സർക്കാരും ഒരുമിച്ച് മെഡിറ്ററേനിയൻ പ്രദേശത്തിനായി മറന്നുപോയ യുദ്ധങ്ങളെ ഓർമ്മിപ്പിക്കുന്നു

യുക്രെയ്നിലെ റഷ്യയുടെ  അധിനിവേശത്തോടെ യൂറോപ്പിലേക്ക് യുദ്ധം തിരിച്ചുവരുന്ന സാഹചര്യത്തിൽ, യുക്രേനിയൻ ജനതയ്ക്ക് തന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും അയൽരാജ്യത്തിനെതിരായ റഷ്യയുടെ ആക്രമണത്തെ ഹെർമാൻസി അപലപിക്കുകയും ചെയ്തു. അതേസമയം, മധ്യ കിഴക്കൻ രാജ്യങ്ങൾ തമ്മിൽ, പ്രത്യേകിച്ച് സിറിയയിലെ യുദ്ധം മറക്കാനാവില്ലെന്നും, മുൻകാല തെറ്റുകളിൽ നിന്ന് എല്ലാവരും പഠിക്കണമെന്നും യുക്രെയ്‌നിൽ അത് ആവർത്തിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. "യമൻ, സിറിയ, എത്യോപ്യ" എന്നിവിടങ്ങളിലെ സംഘർഷങ്ങൾ ഓർക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ ത്രികാല പ്രാർത്ഥന സന്ദേശത്തിൽ അഭ്യർത്ഥിച്ച വാക്കുകളാണ്  അദ്ദേഹത്തിന്റെ വാക്കുകളിലും പ്രതിധ്വനിച്ചത്.

നഗര നയതന്ത്രത്തിൽ സമാധാനത്തിന്റെ സന്ദേശം

100-ലധികം നഗരസഭാ അദ്ധ്യക്ഷന്മാരേയും മെത്രാന്മാർക്കും ഒരുമിപ്പിച്ച് കൊണ്ട് വന്ന ഫ്ലോറൻസിലെ സമ്മേളനം, “നഗര നയതന്ത്രത്തിന് പ്രവർത്തിക്കാനും എന്തെങ്കിലും നേടാനും കഴിയുമെന്ന് ലോകത്തിന് വളരെ ശക്തമായ സന്ദേശം നൽകി” എന്ന്  ഹർമാൻസി പറഞ്ഞു. മുസ്‌ലിംകൾക്കും ഓർത്തഡോക്‌സ് നിവാസികൾക്കും ഇടയിൽ നിരവധി ന്യൂനപക്ഷങ്ങളുള്ള ബഹുസാംസ്‌കാരിക നഗരമാണ് നിക്കോസിയ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്ക് സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കേണ്ടതുണ്ട്, ഓരോ വ്യക്തികൾക്കും സ്വയം പ്രകടിപ്പിക്കാൻ നാം ഇടം നൽകേണ്ടതുമുണ്ട് എന്നും പറഞ്ഞ വടക്കൻ നിക്കോസിയാ നഗരസഭാദ്ധ്യക്ഷൻ  നിർണ്ണായക ഭൂപ്രകൃതിയുള്ള സൈപ്രസ് പോലുള്ളയിടങ്ങളിൽ  നമുക്ക് സമാധാനം കൈവരിക്കേണ്ടതുണ്ട് എന്നും പറഞ്ഞു കൊണ്ടാണ് തന്റെ വാക്കുകൾ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഫെബ്രുവരി 2022, 13:51