ചുഴലിക്കാറ്റുബാധിത മലാവിയ്ക്ക് സഹായാഭ്യർത്ഥനയുമായി മെത്രാന്മാർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജനുവരി അവസാനവാരത്തിൽ “അന” (Ana) ചുഴലിക്കറ്റ് ദുരന്തം വിതച്ച കിഴക്കെ ആഫ്രിക്കൻ നാടായ മലാവിയുടെ പുനരുദ്ധാരണത്തിന് സഹായഹസ്തം നീട്ടാൻ പ്രാദേശിക കത്തോലിക്കാമെത്രാന്മാർ ജീവകാരുണ്യ പ്രവർത്തന സംഘടനകളോടും സന്മനസ്സുള്ള സകലരോടും അഭ്യർത്ഥിക്കുന്നു.
ജനുവരി 24-നുണ്ടായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് അന്നാട്ടിലെ 28 ജില്ലകളിൽ ഇരുപതിലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കുകയും 8 ലക്ഷത്തി 70000-ത്തോളം പേരെ ദുരിതത്തിലാഴ്ത്തുകയും ഒരു ലക്ഷത്തിലേറേപ്പേരെ അഭയാർത്ഥികളാക്കുകയും ചെയ്തു.
അന്നാട്ടിൽ കുടിവെള്ള പ്രശ്നത്തിനു പുറമെ മലേറിയ പടർന്നു പിടിക്കുന്ന അപകട സാധ്യതയെക്കുറിച്ച് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പു നല്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: