തിരയുക

ബാല്യവും സൈനികരും - തെക്കൻ സുഡാനിൽനിന്നുള്ള ചിത്രം ബാല്യവും സൈനികരും - തെക്കൻ സുഡാനിൽനിന്നുള്ള ചിത്രം 

സുഡാനിൽ കുട്ടികൾക്കുനേരെയുള്ള അക്രമങ്ങൾ തുടരുന്നു: യുണിസെഫ്

സുഡാനിൽ കഴിഞ്ഞ വർഷം ഉണ്ടായ സൈനിക അട്ടിമറിക്കു ശേഷം മാത്രം കുട്ടികൾക്കെതിരായ നൂറ്റിയിരുപതിലധികം ഗുരുതരമായ നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2021 ഒക്ടോബർ 25 ന് സുഡാനിൽ ഉണ്ടായ സൈനിക അട്ടിമറിക്ക് ശേഷം, കുട്ടികളുടെ അവകാശങ്ങൾക്കെതിരെ നൂറ്റിയിരുപതിലധികം തവണ ഗുരുതരമായ അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്, ഐക്യരാഷ്ട്രസഭയുടെ ശിശുസംരക്ഷണത്തിനായുള്ള സമിതി, യൂണിസെഫിന്റെ മദ്ധ്യപൂർവ്വദേശങ്ങൾക്കും വടക്കേ ആഫ്രിക്കയ്ക്കും വേണ്ടിയുള്ള പ്രാദേശിക ഡയറക്ടർ ടെഡ് ചൈബൻ പ്രസ്താവിച്ചു.

കാർത്തൂമിലെ പ്രകടനങ്ങൾക്കിടെ 9 കുട്ടികൾ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൗമാരക്കാരായ ആൺകുട്ടികൾക്കെതിരെയാണ് കൂടുതൽ അതിക്രമങ്ങളും നടന്നിരിക്കുന്നത്. 12 വയസ്സുള്ള ആൺകുട്ടികളും പെൺകുട്ടികളും വരെ കസ്റ്റഡിയിലെടുക്കപ്പെട്ടിട്ടുണ്ട്. ചികിത്സാകേന്ദ്രങ്ങൾക്ക് നേരെ അടിക്കടിയുള്ള അക്രമങ്ങളിൽ നിരവധി കുട്ടികൾക്ക് മർദ്ദനമേറ്റു.

രാജ്യത്തെ കുട്ടികളെ എല്ലാ സാഹചര്യങ്ങളിലും അപകടത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും സംരക്ഷിക്കാൻ സുഡാനിലെ അധികാരികളോടുള്ള തങ്ങളുടെ ആഹ്വാനം യുണിസെഫ് പുതുക്കുന്നുവെന്ന് പ്രസ്താവനയിൽ യൂണിസെഫ് പ്രാദേശിക ഡയറക്ടർ വ്യക്തമാക്കി. സംഘട്ടനങ്ങളിലും രാഷ്ട്രീയ സംഭവങ്ങളിലും കുട്ടികൾ ഒരു ലക്ഷ്യമാക്കരുതെന്നും, കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് നേരെയുള്ള അമിതമായ ബലപ്രയോഗം അവസാനിപ്പിക്കണമെന്നും യൂണിസെഫ് പ്രാദേശിക ഡയറക്ടർ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2022, 18:16