തിരയുക

കോവിഡിനെതിരായ ആൻറിവൈറൽ മരുന്ന് മോൾനുപിരാവിർ കോവിഡിനെതിരായ ആൻറിവൈറൽ മരുന്ന് മോൾനുപിരാവിർ 

മോൾനുപിരാവിർ മരുന്ന് വിതരണത്തിന് കരാർ: യൂണിസെഫ്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലും കോവിഡിനെതിരായ ആൻറിവൈറൽ മരുന്ന് മോൾനുപിരാവിർ വിതരണം ചെയ്യുന്നതിനുള്ള സാധ്യതകൾ തുറക്കുന്നതിനായി യൂണിസെഫ് പ്രത്യേക കരാറുകൾ ഒപ്പിട്ടു

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പുതിയ ആൻറിവൈറൽ മരുന്നായ മോൾനുപിരാവിറിന്റെ സംഭരണത്തിനായി യുണിസെഫ് ഈ മരുന്നിന്റെ വിതരണക്കാരുമായി നിരവധി ദീർഘകാല കരാറുകളിൽ ഒപ്പുവച്ചു. യൂണിസെഫിന്റെ ഗുണനിലവാരമാനദണ്ഡങ്ങളും, നിയമപരമായ അംഗീകാരങ്ങളും, ക്ലിനിക്കൽ ശുപാർശകളും അടിസ്ഥാനമാക്കിയായിരിക്കും കോവിഡ് ചികിത്സയിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള മോൾനുപിരാവിർ മരുന്ന് യൂണിസെഫ് വിതരണം നടത്തുക. ഇപ്പോഴും ലോകാരോഗ്യസംഘടനയുടെ പഠനങ്ങൾക്ക് കീഴിലുള്ള ഈ മരുന്ന് കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചില രോഗികളിൽ അടിയന്തിരഉപയോഗത്തിന് അനുമതി നൽകിയിരുന്നു.

താഴ്ന്ന സാമ്പത്തികസ്ഥിതിയുള്ള രാജ്യങ്ങൾക്ക് COVID-19-നുള്ള പുതിയ ചികിത്സകളിലേക്ക് സമയബന്ധിതമായി പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കാൻ ഈ കരാറുകൾ സഹായിക്കും. പുതിയ ഈ മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും സാധാരണ ആളുകൾക്കും പ്രാപ്യമായ വിലയിൽ കുറഞ്ഞ സാമ്പത്തികസ്ഥിതിയിലുള്ള രാജ്യങ്ങളിലും ഇവയെത്തിക്കുന്നതിനുമായി യൂണിസെഫ്, കോവിഡ് മരുന്നിന്റെ ലഭ്യത വേഗത്തിലാക്കുന്നതിനായി പ്രവർത്തിക്കുന്ന ആക്ടാ (ACT-A  - Access to COVID-19 Tools Accelerator) പോലെയുള്ള സംഘടനകളുമായും, മറ്റു കമ്പനികളുമായും സഹകരിച്ച് പ്രവർത്തിക്കും.

താഴ്ന്നതും, ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങൾക്കും ഈ മരുന്നുകളുടെ ലഭ്യത ഒരുപോലെയാക്കുന്നതിന്, ലോകാരോഗ്യസംഘടന, ഗ്ലോബൽ ഫണ്ട്, യൂണിറ്റെയ്‌ഡ്‌ തുടങ്ങിയ സംഘടനകളുമായും യൂണിസെഫ് ഒരുമിച്ച് പ്രവർത്തിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2022, 16:56