തിരയുക

റഷ്യയുടെ സൈനത്തിനെതിരെ പ്രതിരോധം തീർത്തുകൊണ്ട് കിടങ്ങിൽ ജാഗരൂഗരായി ഉക്രേനിയൻ ഭടന്മാർ. റഷ്യയുടെ സൈനത്തിനെതിരെ പ്രതിരോധം തീർത്തുകൊണ്ട് കിടങ്ങിൽ ജാഗരൂഗരായി ഉക്രേനിയൻ ഭടന്മാർ. 

ഉക്രയിനു വേണ്ടി യൂറോപ്പിലെ കത്തോലിക്കാ മെത്രാൻസമിതിയുടെ അഭ്യർത്ഥന!

ഉക്രയിനെതിരെ റഷ്യയുടെ പടനീക്കം ആശങ്കാനകം, ഉക്രയിന് കൈത്താങ്ങാകാണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് മെത്രാന്മാർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റഷ്യയുടെ അധിനിവേശ ഭീഷണി നേരിടുന്ന ഉക്രയിന് യുറോപ്പിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയുടെ, സിസിഇഇയുടെ (CCEE) ഐക്യദാർഢ്യം.

ഉക്രയിൻറെ അതിർത്തിയിൽ റഷ്യ ഒരുലക്ഷത്തിലേറെ സൈനികരെ വിന്യസിക്കുകയും ആക്രമണ സാദ്ധ്യത തെളിയുകയും ചെയ്തിട്ടുള്ള പശ്ചാത്തലത്തിലാണ് മെത്രാൻസംഘം ഉക്രയിനിലെ സഭകളോടും ജനങ്ങളോടും സാമീപ്യവും ഐക്യദാർഢ്യവും അറിയിച്ചത്.

റഷ്യൻ സൈനികാക്രമണ ഭീഷണി നേരിടുന്ന ഉക്രയിന് സഹായഹസ്തം നീട്ടാൻ മെത്രാന്മാർ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

റഷ്യൻ സൈനിക നീക്കം വിശ്വശാന്തിക്കുതന്നെ ഭീഷണിയാണെന്ന് അന്താരാഷ്ട്ര സമൂഹം കരുതുന്നുവെന്നും യുറോപ്പിലെ മെത്രാന്മാരുടെ സമിതി പറയുന്നു.

റഷ്യ ഉക്രയിന് നേർക്ക് ആക്രമണം അഴിച്ചുവിട്ടാൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമീർ പുടിൻ വലിയ വില നല്കേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

റഷ്യയെ ചെറുക്കുന്നതിന് ഉക്രയിന് അമേരിക്കൻ ഐക്യനാടുകൾ 200 ദശലക്ഷം ഡോളറിൻറെ അധിക സാമ്പത്തിക സഹായം ഏകി യിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2022, 13:08