തിരയുക

ഉഷ്ണമേഖലാ കൊടുങ്കാറ്റ് അന്ന കടന്നുപോയയിടം - മൊസാമ്പിക്കിൽ നിന്നുള്ള ചിത്രം ഉഷ്ണമേഖലാ കൊടുങ്കാറ്റ് അന്ന കടന്നുപോയയിടം - മൊസാമ്പിക്കിൽ നിന്നുള്ള ചിത്രം 

ആഫ്രിക്കയിൽ നാശം വിതച്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റ് അന്ന: യൂണിസെഫ്

മഡഗാസ്‌കർ, മലാവി, മൊസാംബിക്, സിംബാബ്‌വെ എന്നിവിടങ്ങളിൽ കടുത്ത നാശം വിതച്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റ് വീശുന്നതിൽപ്പെട്ട് നിരവധി കുട്ടികൾ ബുദ്ധിമുട്ടനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അന്ന എന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ് കൊണ്ടുവന്ന കനത്ത മഴയും കാറ്റും മൂലം തെക്കുകിഴക്കൻ ആഫ്രിക്കയിലെ വിവിധയിടങ്ങളിൽ, പ്രത്യേകിച്ച് മഡഗാസ്‌കർ, മലാവി, മൊസാംബിക്ക്, സിംബാബ്‌വെ എന്നീ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതം ബുദ്ധിമുട്ടിലായി എന്ന് യൂണിസെഫ് അറിയിച്ചു.

നിലവിൽ പലയിടങ്ങളിലും കുട്ടികളുടെയും കുടുംബങ്ങളുടെയും സ്ഥിതി വളരെ മോശമായി തുടരുന്നു. മൊസാംബിക്കിൽ മാത്രം ഏതാണ്ട് 21000 ആളുകളെയാണ് നിലവിലെ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ഇതിൽ പലരും കുട്ടികളാണ്.

ചില സ്ഥലങ്ങളിൽ കുട്ടികളുടെയും കുടുംബങ്ങളുടെയും സ്ഥിതി വളരെ മോശമായി തുടരുകയാണ്. ഇപ്പോഴും തുടരുന്ന മഴ മൂലം പലയിടങ്ങളിലും ജലനിരപ്പ് ഉയരുന്നുണ്ട്. കാലാവസ്ഥാവ്യതിയാനങ്ങൾ മൂലമുള്ള അപകടസാധ്യതകളെക്കുറിച്ചും ഇപ്പോഴത്തെ പ്രതിസന്ധികളുടെ അനന്തരഫലങ്ങളെക്കുറിച്ചും, ഉടനടി വേണ്ട മാനവികസഹായത്തിന്റെ ആവശ്യകതയെക്കുറിച്ചുമാണ് നിലവിലെ സാഹചര്യങ്ങൾ ശ്രദ്ധ ക്ഷണിക്കുന്നതെന്ന്, യൂണിസെഫ് പുറത്തുവിട്ട പ്രസ്താവന സൂചിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2022, 16:39