തിരയുക

ഫ്രാൻസിസ് പാപ്പായും സാന്തെജീദിയോ സംഘടനയുടെ സ്ഥാപകൻ അന്ത്രെയാ റിക്കാർദിയും ഫ്രാൻസിസ് പാപ്പായും സാന്തെജീദിയോ സംഘടനയുടെ സ്ഥാപകൻ അന്ത്രെയാ റിക്കാർദിയും 

കുടിയേറ്റക്കാരുടെ അപകടമരണം സ്വീകാര്യമല്ല: സാന്തെജീദിയോ സംഘടന

കുടിയേറ്റക്കാർക്ക് യൂറോപ്പിലേക്ക് നിയമപരമായ രീതിയിൽ ഉള്ള പ്രവേശനസാധ്യതകൾ തുറക്കണമെന്നും, ഇവിടേക്കുള്ള കുടിയേറ്റയാത്രയിൽ ആളുകൾക്ക് അപകടമരണങ്ങൾ സംഭവിക്കുന്നത് സ്വീകാര്യമല്ലെന്നും സാന്തെജീദിയോ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യൂറോപ്പിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്ന മാനുഷിക  ഇടനാഴികൾ വർദ്ധിപ്പിക്കുകയും നിയമപരമായ രീതിയിൽ യൂറോപിലെത്താൻ ആളുകൾക്ക് സാധ്യതകൾ തുറക്കണമെന്നും സാന്തെജീദിയോ ഉപവിസംഘടന ആവശ്യപ്പെട്ടു. യൂറോപ്പിലെ കാർഷിക, വ്യാവസായിക, വ്യക്തികഗത മേഖലകളിലേക്ക് സേവനത്തിനായി കൂടുതൽ ആളുകളുടെ സാന്നിധ്യം ആവശ്യമാണെന്നും അവർ ഓർമ്മിപ്പിച്ചു.

യൂറോപ്പിലേക്കുള്ള യാത്രയിൽ, കഴിഞ്ഞ ദിവസം തെക്കൻ ഇറ്റലിയിലെ ലാംപെദൂസയിയ്ക്കടുത്ത് വച്ച് ഏഴ് ബംഗ്ലാദേശി പൗരന്മാർ മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് സാന്തെജീദിയോ സംഘടന ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.

യൂറോപ്പ് തങ്ങളുടെ നിസ്സംഗതയിൽനിന്നും പുറത്തുവരണമെന്നും, മെഡിറ്ററേനിയൻ കടലിൽ ഓരോ ദിവസവും അപകടത്തിൽപ്പെടുന്ന നിരവധി പേരെ രക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. യൂറോപ്പിലേക്കുള്ള മാനുഷിക  ഇടനാഴികൾ വർദ്ധിപ്പിക്കണമെന്നും, നിലവിൽ ഈ മാർഗ്ഗത്തിലൂടെ ഏതാണ്ട് 4300 കുടിയേറ്റക്കാർക്ക് യൂറോപ്പിൽ പ്രത്യേക സംയോജനപദ്ധതികളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. യൂറോപ്പിന് ഏതാനും മീറ്ററുകൾ അകലെ തണുപ്പിൽ അനേകം ജീവനുകൾ പൊലിയുന്നത് സ്വീകാര്യമല്ലെന്നും സംഘടന ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2022, 17:36