തിരയുക

 കസഖ്സ്ഥാനിലെ അക്രമാസക്തമായ പ്രതിഷേധങ്ങളുടെ അനന്തരഫലം. കസഖ്സ്ഥാനിലെ അക്രമാസക്തമായ പ്രതിഷേധങ്ങളുടെ അനന്തരഫലം. 

കസഖ്സ്ഥാനിൽ പ്രതിഷേധത്തിനിടെ വധിക്കപ്പെട്ടവർക്കായി പാപ്പാ പ്രാർത്ഥിച്ചു

കസഖ്സ്ഥാനിലെ തെരുവുകളിൽ പ്രതിഷേധത്തിനിടെ മരിച്ച അനേകം ജനങ്ങൾക്ക് വേണ്ടി തന്റെ പ്രാർത്ഥനകൾ അർപ്പിക്കുന്നവെന്ന് ജനുവരി ഒമ്പതാം തിയതി വത്തിക്കാനിൽ അർപ്പിച്ച ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ഫ്രാൻസിസ് പാപ്പാ അറിയിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കസഖ്സ്ഥാനിൽ ഇന്ധനവില വർധനവിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ നിരവധി ആളുകൾ വധിക്കപ്പെട്ടു എന്ന വാർത്ത താൻ കേട്ടത് "ദുഃഖത്തോടെ"യാണെന്ന് പാപ്പാ വെളിപ്പെടുത്തി. അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. സംവാദത്തിലൂടെയും നീതിയിലൂടെയും സാമൂഹിക ഐക്യം വീണ്ടെടുക്കാൻ കഴിയുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. കസഖ്സ്ഥാനിലെ എല്ലാ ജനങ്ങളെയും സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയെ ഭരമേൽപ്പിക്കുന്നുവെന്നും പറഞ്ഞു.

കസഖ്സ്ഥാനിൽ ഇന്ധന വർദ്ധനയ്ക്കെതിരായി ജനങ്ങൾ തെരുവിലിറങ്ങി നടത്തിയ  ഈ പ്രതിഷേധം സർക്കാരിനും മൂന്ന് പതിറ്റാണ്ടായി രാജ്യത്തെ നയിച്ച മുൻ പ്രസിഡന്റ് നർസുൽത്താൻ നസർബയേവിനുമെതിരെയുള്ള അതൃപ്തിയാണ് പ്രതിഫലിപ്പിച്ചുത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 150-ലധികം ആളുകൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിക്കുകയും 4,000-ത്തിലധികം ആളുകൾ തടവിലാവുകയും ചെയ്തിട്ടുണ്ട്.

വാർത്താ ഏജൻസികൾ പറയുന്നതനുസരിച്ച്, പലരും തങ്ങളുടെ കാറുകൾക്കും തണുപ്പുകാലത്ത് ഭവനങ്ങൾ ഉപയോഗിക്കുന്ന എൽപിജി അല്ലെങ്കിൽ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില  സർക്കാർ ഉയർത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഇതിനെ തുടർന്ന് പിന്നീട് രാജ്യത്തിൽ അശാന്തി പടർന്നുപിടിക്കുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2022, 14:48